CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 13 Seconds Ago
Breaking Now

19 വര്‍ഷം ബ്രിട്ടനില്‍ ജീവിച്ചു; തെരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി; ബ്രിട്ടീഷ് ഭര്‍ത്താവില്‍ രണ്ട് കുട്ടികള്‍ പിറന്നു; എന്നിട്ടും യുവതിക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നിഷേധിച്ച് ഹോം ഓഫീസ്

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ രേഖകള്‍ പര്യാപ്തമല്ലെന്നാണ് ഹോം ഓഫീസിന്റെ കണ്ടെത്തല്‍

19 വര്‍ഷക്കാലമായി ബ്രിട്ടനില്‍ താമസിച്ച് വരുന്ന കൗണ്‍സിലര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നിഷേധിച്ച് ഹോം ഓഫീസ്. ബ്രിട്ടീഷ് ഭര്‍ത്താവും, രണ്ട് കുട്ടികളും പിറന്നിട്ടും ഹോം ഓഫീസിന് ഇതൊന്നും കാരണമായി തോന്നിയില്ലെന്നതാണ് അത്ഭുതം. ബള്‍ഗേറിയയില്‍ നിന്നുള്ള മാഗ്ദലീന ഫിലിപോവ റിവേഴ്‌സ് 38000 പൗണ്ട് വാര്‍ഷിക ഫീസുള്ള ബ്രാഡ്ഫീല്‍ഡ് കോളേജിലാണ് എ-ലെവല്‍ ചെയ്തത്. 

ഇതിന് ശേഷം ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഇവര്‍ പങ്കാളി മാത്യൂവിനെ കണ്ടുമുട്ടിയതോടെ കുടുംബം ആരംഭിച്ചു. ഏഴ് വയസ്സുള്ള നോവ, 18 മാസം പ്രായമുള്ള ഇന്‍ഡി എന്നിവരുടെ അമ്മയാണ് ഇന്ന് മാഗ്ദലീന. മെയ് മാസത്തില്‍ മാത്യൂവിനൊപ്പമുള്ള വിവാഹവും നടത്തി. 

അതേ മാസത്തില്‍ സൗത്ത് ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി ഡിസ്ട്രിക്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മാഗ്ദലീന തെരഞ്ഞെടുക്കപ്പെട്ടു. മാഗ്ഗി എന്ന് വിളിക്കപ്പെടുന്ന ഇവര്‍ കമ്മ്യൂണിറ്റി സര്‍വ്വീസസ് ക്യാബിനറ്റ് മെമ്പറുമാണ്. സര്‍ക്കാര്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെടുകയും, യുകെയില്‍ വേരുകള്‍ ഉണ്ടാവുകയും ചെയ്തിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ രേഖകള്‍ പര്യാപ്തമല്ലെന്നാണ് ഹോം ഓഫീസിന്റെ കണ്ടെത്തല്‍. 

ബ്രക്‌സിറ്റിന് ശേഷവും മാഗ്ദലീന ബ്രിട്ടനില്‍ തുടരുമെന്ന് തെളിയിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. അവകാശങ്ങള്‍ കുറഞ്ഞ പ്രീ-സെറ്റില്‍ഡ് സ്റ്റാറ്റസാണ് ഹോം ഓഫീസ് മാഗിക്ക് അനുവദിച്ചത്. യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ വലിയ അപകടങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇവര്‍ ഭയക്കുന്നത്. ബ്രക്‌സിറ്റ് ഒക്ടോബര്‍ 31ന് നടപ്പായാല്‍ ഇതോടൊപ്പം ഇയു പൗരന്‍മാരുടെ സ്വതന്ത്ര യാത്രയും അവസാനിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.