സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (SMA) സ്റ്റോക്ക് ഓണ്‍ ട്രെന്റ്; ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടത്തപ്പെടുന്ന എസ് എം എ
ഓണനിലാവിന്റെ ഏറ്റവും ആകര്‍ഷകമായ ഇനം 'മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ശ്രീ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്‌കൂള്‍ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോള്‍, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നര്‍ ആയ അറാഫത് കടവില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന `ഓണം പൊന്നോണം´ സ്റ്റേജ് പ്രോഗ്രാം ആണ്.
അതോടൊപ്പം എസ് എം എ ഡാന്‍സ് സ്‌കൂള്‍ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും എസ് എം എ കലാകാരന്‍ മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസകാരിക തനിമ ഉയര്‍ത്തി പിടിക്കുന്ന തിരുവാതിര, പുലികളി, ചെണ്ട മേളം, മാവേലിയെ സ്വീകരിക്കല്‍ തുടങ്ങി അനവധി പരിപാടികളോടെ നടക്കുന്ന എസ് എം എ ഓണനിലാവിനായുള്ള കാത്തിരിപ്പിലാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ ഒന്നടക്കം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സിറില്‍ മാഞ്ഞൂരാന്‍ 07958675140
ദേവസ്യ ജോണ്‍
07583881770
ജിജോ ജോസഫ്
07809740138