CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 45 Seconds Ago
Breaking Now

ഫൈനല്‍സ് ക്രിയാത്മക ഊര്‍ജത്തിന്റെ സിനിമയെന്ന് പി രാജീവ്

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കു ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ തന്മയത്വം നിറഞ്ഞ അഭിനയം. അരുണിനും ടീമിനും അഭിനന്ദനങ്ങള്‍.' പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവാഗതനായ പി.ആര്‍ അരുണ്‍ ഒരുക്കി രജീഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ഫൈനല്‍സ്' മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. രാജീവ്. 'ഫൈനല്‍സ്' ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണെന്ന് രാജീവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

'എപ്പോഴും പരാജയപ്പെടുമ്പോഴും ഒരിക്കലെങ്കിലും ജയിക്കാനായി നിരന്തരം പൊരുതി കൊണ്ടിരിക്കുന്ന മനുഷ്യന്‍ പ്രതീക്ഷയുടെ പ്രകാശമാണ്. വീണിടങ്ങളില്‍ അവര്‍ അവസാനിക്കുന്നില്ല , പുതിയ വഴികളും പുതിയ മനുഷ്യരും സ്വപനത്തെ നെഞ്ചിലേറ്റി കൊണ്ടു പോകുന്നു. 'ഫൈനല്‍സ്' ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണ് . തുടക്കം നഷ്ടമായെങ്കിലും കണ്ട തുടര്‍ച്ച മികച്ചതാണ്. അധികാര കേന്ദ്രങ്ങളോട് ഏറ്റുമുട്ടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സമര്‍പ്പണം വിജയത്തിലേക്ക് നയിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കു ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ തന്മയത്വം നിറഞ്ഞ അഭിനയം. അരുണിനും ടീമിനും അഭിനന്ദനങ്ങള്‍.' പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.