CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 14 Seconds Ago
Breaking Now

ലൈംഗിക പീഡനം ബ്രിട്ടന് ക്രിമിനല്‍ കുറ്റമല്ലാതാകുന്നുവോ? ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം 2000 ആയി താഴ്ന്നു; മുപ്പത് പരാതികളില്‍ ഒന്ന് മാത്രം കുറ്റവാളിയെ തടവറയ്ക്കുള്ളില്‍ അടയ്ക്കുന്നു; കേസുകള്‍ കോടതി കാണുന്നില്ല!

ഇംഗ്ലണ്ട്, വെയില്‍സ് പോലീസ് സേനകള്‍ക്ക് മുന്നിലെത്തുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും ശിക്ഷിക്കപ്പെടുന്നത് കുറയുന്നത് ആശങ്ക

കഴിഞ്ഞ വര്‍ഷം യുകെ പോലീസിന് മുന്നിലെത്തിയത് ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട 60,000 പരാതികള്‍. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 2000-ല്‍ താഴെയായി കുറഞ്ഞുവെന്നാണ് കണക്കുകള്‍. അധികൃതര്‍ക്ക് മുന്നിലെത്തുന്ന കേസുകളില്‍ വെറും 3.3 ശതമാനം പീഡന പരാതികളാണ് ശിക്ഷിക്കപ്പെടുന്നത്. 

അതായത് 30 പരാതികളില്‍ ഒരാള്‍ മാത്രം നിയമത്തിന് മുന്നില്‍ കുറ്റക്കാരായി മാറുന്നുവെന്നര്‍ത്ഥം. ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവന്നതോടെ രാജ്യത്ത് ലൈംഗിക പീഡനം ക്രിമിനല്‍ കുറ്റമല്ലാതായി മാറുന്ന അവസ്ഥയാണെന്ന് ക്യാംപെയിനര്‍മാര്‍ ആരോപിച്ചു. മറ്റ് ക്രിമിനല്‍ കുറ്റങ്ങളില്‍ പെടുന്നവരേക്കാള്‍ കുറവാണ് ലൈംഗിക പീഡനത്തില്‍ പെടുന്നവരുടെ ശിക്ഷയെന്നതും ശ്രദ്ധേയമാണ്. 

ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയവയില്‍ മൂന്നിലൊന്ന് കേസുകളിലും വിജയകരമായി പ്രോസിക്യൂഷന്‍ ശിക്ഷ വാങ്ങിനല്‍കുന്നു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പുറത്തുവിട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ലൈംഗി പീഡന കേസുകളില്‍ വേട്ടക്കാര്‍ സസുഖം വിലസുന്നതായി വ്യക്തമായത്. 

2018-19 കാലത്ത് ഇത്തരം കേസുകളില്‍ കേവലം 1925 പേരാണ് ശിക്ഷിക്കപ്പെട്ടത്. 12 മാസം മുന്‍പുള്ള കാലയളവില്‍ 2635 ശിക്ഷകളാണ് ഉണ്ടായത്. ഇംഗ്ലണ്ട്, വെയില്‍സ് പോലീസ് സേനകള്‍ക്ക് മുന്നിലെത്തുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും ശിക്ഷിക്കപ്പെടുന്നത് കുറയുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേസുകള്‍ കോടതിയില്‍ പരാജയപ്പെട്ടതോടെ സിപിഎസ് ഇത്തരം കേസുകളുമായി മുന്നോട്ട് പോകാന്‍ തയ്യാറാകുന്നില്ലെന്ന് ക്യാംപെയിനര്‍മാര്‍ കരുതുന്നു. 

കേസുകള്‍ തോല്‍ക്കുന്നത് ഒഴിവാക്കാന്‍ ശക്തമായ തെളിവില്ലാത്ത സാഹചര്യത്തില്‍ കേസുകള്‍ കോടതിയില്‍ എത്താതെ തടയുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.