CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 11 Minutes 34 Seconds Ago
Breaking Now

30ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ കൊടുത്ത സമ്മാനം ഭര്‍ത്താവിന്റെ ജീവനെടുത്തു; ഗ്രാന്‍ഡ് കാന്‍യോണില്‍ നിന്നുള്ള സ്‌കൈ ഡൈവിംഗിനിടെ 55കാരന്‍ മരിച്ചു

ഒക്ടോബറില്‍ വിവാഹം പുതുക്കിയ ഇരുവരും അരിസോണയിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഭാര്യ സര്‍പ്രൈസ് സമ്മാനം നല്‍കിയത്

വിവാഹ വാര്‍ഷികത്തിന് സ്‌നേഹത്തോടെ ഭര്‍ത്താവിന് നല്‍കിയ സമ്മാനം രണ്ട് മക്കളുടെ പിതാവിന്റെ ജീവന്‍ കവര്‍ന്നു. മുപ്പതാം വിവാഹ വാര്‍ഷികത്തിന് ഭാര്യ സ്‌നേഹപൂര്‍വ്വം സമ്മാനിച്ച സ്‌കൈഡൈവിംഗിന് ഇടെയുണ്ടായ അപകടത്തിലാണ് 55കാരന്‍ ക്രിസ്റ്റഫര്‍ സ്വെയില്‍സ് മരണമടഞ്ഞത്. ഭാര്യ 53കാരി ഡിബോറയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന് ഇടെയാണ് സംഭവങ്ങള്‍. 

ഒക്ടോബറില്‍ വിവാഹം പുതുക്കിയ ഇരുവരും അരിസോണയിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഭാര്യ സര്‍പ്രൈസ് സമ്മാനം നല്‍കിയത്. സ്‌കൈ ഡൈവിംഗ് നടത്താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന സ്വെയില്‍സിന് പറ്റിയ സമ്മാനം അത് തന്നെയാകുമെന്ന് ഡിബോറ കരുതി. ഭാര്യ നല്‍കിയ സമ്മാനം കേട്ട് അദ്ദേഹം ത്രില്ലടിക്കുകയും ചെയ്തു. 

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഡിബോറ. പാരഗണ്‍ സ്‌കൈഡൈവ് കമ്പനിയില്‍ നിന്നാണ് ഇവര്‍ ഗിഫ്റ്റ് വാങ്ങിയത്. സ്വെയില്‍സിനൊപ്പം ചാടിയ ആളുടെ കാല്‍ അപകടത്തില്‍ ഒടിഞ്ഞിട്ടുണ്ട്. നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ സ്വന്തം ബിസിനസ്സ് നടത്തി വരികയായിരുന്നു സ്വെയില്‍സ്. 

അരിസോണ എയര്‍പോര്‍ട്ടിന് സമീപമുള്ള ഗ്രാന്‍ഡ് കാനിയോണ്‍ നാഷണല്‍ പാര്‍ക്കിലാണ് ദുരന്തം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൈ ഡൈവിംഗിനിടെ നിയന്ത്രം വിട്ടാണ് ഇരുവരും വീണതെന്നാണ് വിവരം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.