CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 15 Seconds Ago
Breaking Now

ഭാര്യയേയും മകനേയും വെടിവച്ചുകൊന്ന് ആത്മഹത്യ ; മകള്‍ രക്ഷപ്പെട്ടത് ജനല്‍ വഴി

മകളുടെ നേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചെങ്കിലും വാതില്‍ അടച്ചു ജനലിലൂടെ രക്ഷപ്പെടുകയായിരുന്നു.

ലോസാഞ്ചല്‍സില്‍ അറ്റോര്‍ണി ഭാര്യയേയും മകനേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മകളുടെ നേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചെങ്കിലും വാതില്‍ അടച്ചു ജനലിലൂടെ രക്ഷപ്പെടുകയായിരുന്നു.

സെപ്തംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. അറ്റോര്‍ണി എറിക് ലെര്‍ട്ട്മാന്‍ എന്ന 60 കാരന്‍ കിടപ്പുമുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സാന്ദ്രക്ക് നേരെയാണ് ആദ്യം വെടിവച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ഹാള്‍വേയിലുണ്ടായിരുന്ന മകള്‍ക്ക് നേരെ വെടിവച്ചെങ്കിലും മകള്‍ രക്ഷപ്പെട്ടു. പിന്നീട് 19 വയസ്സുള്ള മകന്‍ മൈക്കിളിനെ വെടിവച്ചു. സ്വന്തം റൂമിലെത്തി അറ്റോര്‍ണി സ്വയം വെടിവച്ചു മരിച്ചു.

പോലീസ് എത്തിയപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. വെടിവയ്ക്കാന്‍ അറ്റോര്‍ണിയെ പ്രേരിപ്പിച്ച കാരണം അന്വേഷിക്കുകയാണ് പോലീസ്. ഈ അടുത്ത് കോളന്‍ സര്‍ജറിയ്ക്ക് വിധേയനായ ഇയാള്‍ വേദന സംഹാരി ഗുളികകള്‍ കഴിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. രക്ഷപ്പെട്ട മകളാണ് സംഭവം പോലീസിനെ അറിയിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.