CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 57 Seconds Ago
Breaking Now

ബാങ്കുകളില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും ; ദുബായ് മാതൃകയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ; കേന്ദ്രത്തിന്റെ ഉത്തേജക പദ്ധതി

രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി മേഖലയിലെ പരിഷ്‌കരണമാണെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്താനായെന്നും ധനമന്ത്രി ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ബാങ്കുകളില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും. രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 2020 ജനുവരി മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ ദുബായ് മാതൃകയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും. ജിഎസ്ടി , ഐ.ടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ നടപ്പിലാക്കും. നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ സംവിധാനം വഴിയാക്കും. കയറ്റുമതി ഇടിവ് നികത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബര്‍ 31 വരെയാക്കും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കയറ്റുമതി രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതിക നിലവാരം ഉയര്‍ത്തും. വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാവും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ ആര്‍.ബി.ഐ 68,000 കോടി അനുവദിക്കും. സ്വതന്ത്ര വ്യാപാരനയമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.