CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 41 Seconds Ago
Breaking Now

അമേരിക്ക എന്നുപേരിട്ട സ്വര്‍ണ്ണ കക്കൂസ് അടിച്ചുമാറ്റി മോഷ്ടാക്കള്‍; 1 മില്ല്യണ്‍ പൗണ്ടിന്റെ 18 കാരറ്റ് കക്കൂസ് ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ കൊട്ടാരത്തില്‍ നിന്നും കാണാതായി; കള്ളനെ തിരഞ്ഞ് പോലീസ്

1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടുള്ള ടോയ്‌ലറ്റാണ് ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്നത്

ഒരു സ്വര്‍ണ്ണനാണയമോ, കോടികള്‍ വിലമതിക്കുന്ന വജ്രമോ വരെ അടിച്ചുമാറ്റിയെന്ന് കേട്ടാല്‍ വലിയ അത്ഭുതമൊന്നും തോന്നില്ല. കാരണം അവയുടെയെല്ലാം വലുപ്പം കുറവായിരിക്കുമെന്നത് തന്നെ. പക്ഷെ ഒരു കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച കക്കൂസ് അടിച്ചുമാറ്റിയെന്ന് കേട്ടാലോ, ആരുമൊന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. തെയിംസ് വാലി പോലീസ് ഇപ്പോള്‍ മൂക്കത്ത് വിരലും വെച്ച് കള്ളനെ തപ്പി നടപ്പാണ്. 

1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടുള്ള ടോയ്‌ലറ്റാണ് ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്നത്. ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ കൊട്ടാരത്തിലെ പുതിയ പ്രദര്‍ശനങ്ങളുടെ ഭാഗമായാണ് വിവാദ ഇറ്റാലിയന്‍ കലാകാരന്‍ മൗറീസിയോ കാറ്റെലാണ് ഈ സ്വര്‍ണ്ണ കക്കൂസ് നിര്‍മ്മിച്ചത്. 'അമേരിക്ക' എന്നാണ് ഈ കലാസൃഷ്ടിക്ക് പേരിട്ടിരുന്നത്. 

കര്‍ശനമായ മൂന്ന് മിനിറ്റ് സമയം കാഴ്ചക്കാര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. ടോയ്‌ലറ്റ് കാണാതെ പോയെന്ന് തെയിംസ് വാലി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് 66 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. 

'സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഉയര്‍ന്ന മൂല്യമുള്ള ടോയ്‌ലറ്റാണ് കവര്‍ന്നത്. ഇത് കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു', ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജെസ് മിലന്‍ പറഞ്ഞു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ നേരിട്ടതോടെ ഒരു ദിവസത്തേക്ക് കൊട്ടാരം അടച്ചിടുമെന്ന് ബ്ലെന്‍ഹെയിം കൊട്ടാരം ട്വിറ്ററില്‍ വ്യക്തമാക്കി. സ്വര്‍ണ്ണം കൊണ്ടുള്ളതെങ്കിലും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നതായി കാറ്റലാന്റെ സ്വര്‍ണ്ണ കക്കൂസ്. ന്യൂയോര്‍ക്ക് സോളമന്‍ ആര്‍ ഗഗന്‍ഹീം മ്യൂസിയത്തില്‍ ഒരു ലക്ഷം പേരാണ് സുരക്ഷയുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ക്യൂ നിന്നത്. 

അര്‍ദ്ധരാത്രിയില്‍ കൊട്ടാരത്തില്‍ കടന്നുകയറിയ മോഷ്ടാക്കള്‍ പുലര്‍ച്ചെ 4.50ഓടെയാണ് പുറത്തിറങ്ങിയതെന്ന് തെയിംസ് വാലി പോലീസ് പറഞ്ഞു. പ്ലംബിംഗ് തകര്‍ത്തതിനാല്‍ കൊട്ടാരത്തിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.