CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 26 Seconds Ago
Breaking Now

മരട് ; ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള കാലാവധി ഇന്നവസാനിക്കും ; അനിശ്ചിതത്വം തുടരുന്നു

താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. 343 ഫ്‌ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

ഈമാസം 20തിനകം 4 പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ഫ്‌ലാറ്റുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോള്‍ എത്രപേര്‍ക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്‌ലാറ്റുടമകള്‍ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്‌ലാറ്റുടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ വിദഗ്ധരായ കമ്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അഞ്ച് കമ്പനികള്‍ നഗരസഭയെ സമീപിച്ചതായാണ് സൂചന. എന്നാല്‍, അടിയന്തരമായി കമ്പനികളെ തെരഞ്ഞെടുക്കുക പ്രയാസകരമാണെന്നാണ് നഗരസഭയുടെ നിലപാട്. ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് തുടര്‍നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നോട്ടീസ് കാലാവധി കഴിഞ്ഞാലും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞ് പോകില്ലെന്ന് ഉടമകള്‍ അറിയിക്കുന്നുണ്ട്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍നടപടി എങ്ങനെ വേണം എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണ്.

 




കൂടുതല്‍വാര്‍ത്തകള്‍.