CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 58 Seconds Ago
Breaking Now

മെലാനിയയ്‌ക്കൊരു മകനുണ്ട്, നാക്കു പിഴച്ച് ട്രംപ് ; ട്രോളുമായി സൈബര്‍ ലോകം

ഈ വിഷയത്തില്‍ മെലാനിയ ഇത്രമാത്രം ആശങ്കപ്പെടുന്നതെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ട്രംപിനെ അബദ്ധത്തില്‍ കൊണ്ടെത്തിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലിയ നാക്കുപിഴ ചര്‍ച്ചയാകുകയാണ് സൈബര്‍ ലോകത്ത്. കഴിഞ്ഞ ദിവസം ഇ സിഗരറ്റുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പറയുമ്പോഴാണ് ട്രംപിന് വീണ്ടും നാക്കുപിഴയുണ്ടായത്. വിവിധ ഫ്‌ളേവറുകളിലുള്ള ഇ സിഗററ്റുകളെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും ഇത്തരം രുചികരമായ സിഗരറ്റുകളുടെ അടിമകളാകുന്നതായി ട്രംപ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവരിലെ സിഗരറ്റ് ഉപയോഗം തന്റെ മാത്രം ആകാംക്ഷയല്ലെന്നും വിഷയത്തില്‍ മെലാനിയയും ഉത്കണ്ഠാകുലയാണെന്നും കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മെലാനിയ ഇത്രമാത്രം ആശങ്കപ്പെടുന്നതെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ട്രംപിനെ അബദ്ധത്തില്‍ കൊണ്ടെത്തിച്ചത്.

ഞാനുദ്ദേശിച്ചത് അവര്‍ക്കൊരു മകനുണ്ട്. ചെറുപ്പക്കാരനായ ഒരു മിടുക്കന്‍ കുട്ടി. അതുകൊണ്ടാണ് അവര്‍ക്ക് ഉത്കണ്ഠ എന്ന ട്രംപിന്റെ മറുപടിയാണ് പ്രശ്‌നമായത്. അദ്ദേഹത്തിന്റെയും മെലാനിയയുടേയും മകന്‍ 13 കാരന്‍ ബാരനെയാണ് ട്രംപ് ഉദ്ദേശിച്ചത്. എന്നിട്ടും മകനെ മെലനിയയുടെ മകന്‍ എന്നുമാത്രമായി വിശേഷിപ്പിച്ചപ്പോഴാണ് വിവാദമായത്. സോഷ്യല്‍മീഡിയ ഇത് ആഘോഷിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.