CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 55 Seconds Ago
Breaking Now

അണ്ഡം നീക്കം ചെയ്യുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 2 വയസ്സുകാരി; കിഡ്‌നി ക്യാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ ഓപ്പറേഷന്‍; വയറിളക്കത്തിന് മകളെ ഡോക്ടറെ കാണിച്ചത് ഭാഗ്യമായി!

രണ്ടാഴ്ച മുന്‍പായിരുന്നു പെണ്‍കുഞ്ഞിന് കിഡ്‌നിയില്‍ നിന്നും ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷന്‍.

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡം നീക്കം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒരു രണ്ട് വയസ്സുകാരി. ഇതുവഴി ഭാവിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാനും ഇവള്‍ക്ക് തടസ്സം കാണില്ല. 2019 ജൂണിലാണ് വയറിളക്കത്തിന് ജിപിയെ കണ്ടപ്പോള്‍ ഒരു തരം കിഡ്‌നി ക്യാന്‍സറായ നെഫ്രോബ്ലാസ്‌റ്റോമ എസ്‌മെ ടോഡില്‍ കണ്ടെത്തിയത്. 

ഇതോടെ അടിയന്തിരമായി എസ്‌മെക്ക് നല്‍കേണ്ട ചികിത്സകളെക്കുറിച്ച് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ആശങ്കാലുകയായ അമ്മ മെഡാന്‍ എഡ്വേഡ്‌സിന് വിശദീകരിച്ച് നല്‍കി. ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ചികിത്സ നല്‍കുമ്പോള്‍ ഒരു പക്ഷെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ പിറക്കാനുള്ള സാധ്യത നഷ്ടമായേക്കാമെന്ന് അവര്‍ 28-കാരിയെ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ മറ്റൊരു കാര്യം സമ്മതിച്ചു. 

കുഞ്ഞിന്റെ അണ്ഡാശയങ്ങളില്‍ നിന്നും ഒരെണ്ണം നീക്കം ചെയ്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാവിയില്‍ കുടുംബം ഉണ്ടാകണമെന്ന് ആഗ്രഹം തോന്നിയാല്‍ പ്രയപൂര്‍ത്തിയാകാത്ത ഈ അണ്ഡം പ്രയോജനപ്പെടുത്താമെന്നതായിരുന്നു കാരണം. രണ്ടാം വയസ്സില്‍ അണ്ഡം നീക്കം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇതോടെ രണ്ട് വയസ്സുകാരി എസ്‌മെ മാറി. 

കുഞ്ഞിന് ട്യൂമറുണ്ടെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സ്വിന്‍ഡണില്‍ നിന്നുള്ള അമ്മ മെഗാന്‍ പറഞ്ഞു. അണ്ഡം നീക്കം ചെയ്യാനുള്ള കാരണം പോലും ആദ്യം മനസ്സിലായില്ല, ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. മകള്‍ക്ക് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നിരുന്നാലും മുന്നോട്ട് ഇനിയും ഏറെ പോകാനുണ്ട്, പൂര്‍ണ്ണമായും എസ്‌മെ രോഗമുക്തയാകുമെന്നാണ് പ്രതീക്ഷ, അമ്മ പറയുന്നു. 

രണ്ടാഴ്ച മുന്‍പായിരുന്നു പെണ്‍കുഞ്ഞിന് കിഡ്‌നിയില്‍ നിന്നും ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷന്‍. ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കിലും നേരത്തെ തന്നെ തിരിച്ചറിഞ്ഞതിനാല്‍ കടുത്ത കീമോതെറാപ്പി വഴി ഭേദപ്പെടുത്താമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.