CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 19 Seconds Ago
Breaking Now

ഭൂമി ഉരുണ്ടതല്ല, പരന്നത്; ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ തെളിവുകള്‍ ഒളിപ്പിക്കുന്നു; ആരോപണങ്ങളുമായി നിരപ്പ് ഭൂമിയുടെ വക്താക്കള്‍

ഫ്‌ളാറ്റ് എര്‍ത്ത് മൂവ്‌മെന്റ് എന്ന സംഘത്തിന്റെ അണികളാണ് ഭൂമി പരന്നതാണെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.

ഭൂമി ഉരുണ്ടതാണെന്ന് പാഠപുസ്തകങ്ങളില്‍ നിന്നും പഠിച്ചവരാണ് നമ്മള്‍. ഇതിന് ശാസ്ത്രലോകം ബഹിരാകശത്ത് നിന്നുള്‍പ്പെടെയുള്ള ഭൂമിയുടെ ചിത്രങ്ങള്‍ നമുക്ക് മുന്നില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടര്‍ ഇന്നും ഈ ലോകത്തുണ്ട്. അവരുടെ ആരോപണങ്ങള്‍ പ്രകാരം ലോകരാജ്യങ്ങളിലെ വമ്പന്‍മാര്‍ യാഥാര്‍ത്ഥ്യം നമ്മളില്‍ നിന്നും മറക്കുകയാണ്. അന്റാര്‍റ്റിക്കയിലെ രഹസ്യ ഭൂമി വന്‍തോതില്‍ കൊള്ളയടിക്കാനാണ് ഇവര്‍ തെളിവ് ഒളിപ്പിച്ചതെന്നും ഇവര്‍ വാദിക്കുന്നു. 

ഫ്‌ളാറ്റ് എര്‍ത്ത് മൂവ്‌മെന്റ് എന്ന സംഘത്തിന്റെ അണികളാണ് ഭൂമി പരന്നതാണെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറില്‍ ഇവര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഭൂമി ഒരു പാത്രം പേലെ പരന്ന് കിടക്കുകയാണെന്ന തിയറിയില്‍ ചര്‍ച്ചയും അരങ്ങേറി. 

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ബിഹൈന്‍ഡ് ദി കര്‍വ് പുറത്തുവന്നതോടെ വാദങ്ങള്‍ക്ക് പിന്തുണ കൂടുകയാണ്. യുകെയിലെ മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്ന് ശതമാനം പേര്‍, അതായത് ഏകദേശം 1.6 മില്ല്യണ്‍ ജനങ്ങള്‍ ഭൂമി പരന്നതാണെന്ന് കരുതുന്നവരാണ്. 

ഭൂമി പരന്നതാണെന്ന് തെളിയിക്കാനായി സ്വന്തമായി റോക്കറ്റ് പദ്ധതി തയ്യാറാക്കുകയാണ് ഈ സംഘം. ഇതിന് പുറമെ ഗുരുത്വാകര്‍ഷണം മിഥ്യയാണെന്നും, ബഹിരാകാശം എന്നൊന്നില്ലെന്നും, സൂര്യന്‍ 93 മില്ല്യണ്‍ മൈല്‍ അകലെയല്ലെന്നും, ഭൂമിയുടെ അരികുകള്‍ വലിയ മഞ്ഞുപാളി കൊണ്ടുള്ള മതിലാണെന്നും വരെ ഇവര്‍ വാദിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.