CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 6 Seconds Ago
Breaking Now

പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഫീസില്ല; ഇന്റര്‍നെറ്റില്‍ പ്രശസ്തനായി ഒരു പ്ലംബര്‍; ലൂക്കെമിയ രോഗിയായ 91-കാരിക്ക് 0 പൗണ്ട് ബില്‍ അയച്ചത് വൈറലായതോടെ കഥ നാട്ടില്‍ പാട്ടായി

തന്റെ സ്വകാര്യ സ്ഥാപനം അടച്ചുപൂട്ടിയ ശേഷമാണ് നോ-പ്രോഫിറ്റ് കമ്പനിയായ ഡെഫെര്‍ സ്ഥാപിച്ച് ഈ പ്ലംബര്‍ സേവനത്തിന് ഇറങ്ങിയത്

ഒരു കൈ ചെയ്യുന്ന സഹായങ്ങള്‍ മറുകൈ പോലും അറിയരുതെന്ന് പറയാറുണ്ട്. നന്മ ചെയ്യുമ്പോള്‍ അതിന് വലിയ പരസ്യം ഒന്ന് കൊടുക്കേണ്ടെന്ന് സാരം. ചെയ്യുന്നതെല്ലാം പരസ്യവും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പങ്കുവെച്ച് പ്രശസ്തരാകാന്‍ കൊതിക്കുന്നവരുടെ എണ്ണമേറുന്ന ഇക്കാലത്ത് മറിച്ചൊരു വിഭാഗവും സമൂഹത്തിലുണ്ട്. അധികം ആരും അറിയാതെ നന്മകള്‍ വിളമ്പുന്നവര്‍. രോഗികള്‍ക്കും, പ്രായമായവര്‍ക്കും സൗജന്യമായി പൈപ്പുകളും, ബോയ്‌ലറുകളും ശരിപ്പെടുത്തി നല്‍കുന്ന ഒരു പംബ്ലറുടെ കഥയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റായിരിക്കുന്നത്!

ബേണ്‍ലിയില്‍ നിന്നുള്ള 52-കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ആയിരക്കണക്കിന് രോഗികളെയും, പ്രായമായവരെയും സഹായിച്ച് വരുന്ന ആ ആള്‍. തന്റെ സ്വകാര്യ സ്ഥാപനം അടച്ചുപൂട്ടിയ ശേഷമാണ് നോ-പ്രോഫിറ്റ് കമ്പനിയായ ഡെഫെര്‍ സ്ഥാപിച്ച് ഈ പ്ലംബര്‍ സേവനത്തിന് ഇറങ്ങിയത്. 91 വയസ്സുള്ള ലൂക്കെമിയ രോഗിക്ക് അയച്ച് കൊടുത്ത 0 പൗണ്ട് ബില്‍ അവര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് ഇദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞത്. 

ബോയ്‌ലര്‍ റിപ്പയര്‍ ചെയ്തതിന് അയച്ച രസീതില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കുറിച്ചത് ഇങ്ങനെയാണ്- 'ഈ ലേഡിക്ക് ഒരു സാഹചര്യത്തിലും ചാര്‍ജ്ജ് ഈടാക്കില്ല. 24 മണിക്കൂറും ഇവരെ സഹായിക്കാന്‍ തയ്യാറാണ്, അവര്‍ക്ക് കാര്യങ്ങള്‍ സൗകര്യപ്രദമാക്കി നല്‍കും', പ്ലംബര്‍ അറിയിച്ചു. രോഗിക്ക് അയച്ച കുറിപ്പ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതോടെ ആന്‍ഡേഴ്‌സണ്‍ അമ്പരപ്പിലാണ്. 

'ഞങ്ങള്‍ ഇതൊട്ടും പ്രതീക്ഷിച്ചില്ല. ഇത് എല്ലായിടത്തും ചെയ്യുന്നതല്ലേ', ഇതാണ് ജനങ്ങളുടെ പോസിറ്റീവ് പ്രതികരണത്തില്‍ ആന്‍ഡേഴ്‌സന്റെ മറുചോദ്യം. ലിവര്‍പൂളില്‍ നിന്നുള്ള ഇദ്ദേഹം ഏറെ പണിപ്പെട്ടും, സംഭാവനകള്‍ സ്വീകരിച്ചും, ക്രൗഡ്ഫണ്ടിംഗ് നടത്തിയുമൊക്കെയാണ് സഹായം ആവശ്യമുള്ളവര്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നത്. ലങ്കാഷയറിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഒരു എഞ്ചിനീയര്‍ പ്രായമായ മനുഷ്യനോട് മോശമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഇടവന്നതോടെയാണ് തന്റെ സ്വകാര്യ ജോലി അവസാനിപ്പിച്ച് ഇദ്ദേഹം സേവനത്തിന് ഇറങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.