CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 48 Seconds Ago
Breaking Now

തുര്‍ക്കിയ്ക്കും ഇറാനും നല്‍കിയത് സൗദിയ്ക്കു തരാം ; അമേരിക്കയെ കളിയാക്കി റഷ്യന്‍ പ്രസിഡന്റ്

തുര്‍ക്കിയും, ഇറാനും തങ്ങളില്‍ നിന്നും വാങ്ങിയ എസ്300, എസ്400 എന്നീ എന്നീ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു പുടിന്റെ ഈ നിര്‍ദ്ദേശം.

വ്യോമാക്രമങ്ങളെ നേരിടാനുള്ള സാങ്കേതിക സഹായം സൗദി അറേബ്യയ്ക്ക് നല്‍കാനൊരുങ്ങി റഷ്യ. അമേരിക്കയ്ക്കുള്ള പരിഹാസം എന്ന രീതിയില്‍ സൗദിക്ക് അത്യാധുനിക വ്യോമപ്രതിരോധ സാങ്കേതിക വിദ്യ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് പ്രഖ്യാപനം നടത്തിയത്. ഹൂതികളുടെ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്നും എണ്ണ പ്ലാന്റുകളെയും, നഗരങ്ങളെയും സംരക്ഷിക്കുന്നതിനായി റഷ്യന്‍ സൈനിക പ്രതിരോധ സംവിധാനങ്ങള്‍ സൗദി അറേബ്യ വാങ്ങേണ്ടതാണെന്നും പുടിന്‍ ചൂണ്ടിക്കാണിച്ചു.

തുര്‍ക്കിയും, ഇറാനും തങ്ങളില്‍ നിന്നും വാങ്ങിയ എസ്300, എസ്400 എന്നീ എന്നീ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു പുടിന്റെ ഈ നിര്‍ദ്ദേശം. റഷ്യയുടെ ഏറ്റവും നൂതനമായ എസ്400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം തുര്‍ക്കി വാങ്ങിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഈ ചുവട് പിടിച്ച് ശക്തമായ തീരുമാനം സൗദി അറേബ്യയും കൈക്കൊള്ളേണ്ടതാണെന്ന് റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ഏത് വ്യോമാക്രമണത്തെയും പ്രതിരോധിക്കാന്‍ സൗദി അറേബ്യയയ്ക്ക് സാധിക്കുമെന്നും പുടിന്‍ചൂണ്ടിക്കാട്ടി.സൗദി എണ്ണ പ്ലാന്റുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമത്തോട് പ്രതികരിക്കുകയായിരുന്നു പുടിന്‍. 




കൂടുതല്‍വാര്‍ത്തകള്‍.