CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 31 Seconds Ago
Breaking Now

ഒരു രാഷ്ട്രം, ഒരു ഭാഷ തര്‍ക്കം ; തമിഴ്‌നാട്ടുകാര്‍ നന്ദികെട്ടവര്‍ ; ബിജെപി നേതാവ് പൊന്‍രാധാകൃഷ്ണന്‍

'ലോകത്തിലെ ഏറ്റവും പുരാതന ഭാഷകളിലൊന്നാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.'

കേന്ദ്രത്തിന്റെ 'ഒരു രാഷ്ട്രം, ഒരു ഭാഷ' വിഷയത്തില്‍ തമിഴരെ നന്ദികെട്ടവരെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ലോകത്തിലെ ഏറ്റവും പുരാതന ഭാഷകളിലൊന്നായ തമിഴിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആഘോഷിക്കാത്തതിന് എതിരെയാണ് പൊന്‍രാധാകൃഷ്ണന്റെ പ്രസ്താവന. തിങ്കളാഴ്ച നടന്ന പരിപാടിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുന്‍ കേന്ദ്രമന്ത്രി, 'ലോകത്തിലെ ഏറ്റവും പുരാതന ഭാഷകളിലൊന്നാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.' എന്ന് പറഞ്ഞു.

'തമിഴ് ഭാഷ സംസ്‌കൃതത്തേക്കാള്‍ പഴയതാണ്, നമ്മള്‍ക്ക്(തമിഴര്‍ക്ക്) ഭാഷയോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ നമ്മള്‍ അത് ഒരു വര്‍ഷത്തോളം ആഘോഷിക്കുമായിരുന്നു. തമിഴര്‍ നന്ദികെട്ടവരാണ്,' പൊന്‍രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

2014 ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക ബിജെപി എംപിയായിരുന്ന മുതിര്‍ന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതാവാണ് പൊന്‍രാധാകൃഷ്ണന്‍.

രാജ്യത്തിന് ഒരു ഏകീകൃത ഭാഷ ഉണ്ടായിരിക്കണമെന്നും ഹിന്ദി ദേശീയ ഭാഷ ആക്കണമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്യുകയും, ഒരു രാഷ്ട്രം ഒരു ഭാഷ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊന്‍രാധാകൃഷ്ണന്റെ പ്രസ്താവന.




കൂടുതല്‍വാര്‍ത്തകള്‍.