CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 8 Seconds Ago
Breaking Now

മകന്‍ മരിച്ചു, തകര്‍ന്നുപോയ മരുമകളുടെ വിവാഹം നടത്തി അമ്മായിഅമ്മ

മകന്‍ മരണത്തോടെ ആകെ തകര്‍ന്നുപോയ മരുമകളെ ആശ്വസിപ്പിക്കുകയും മറ്റൊരു ജീവിതത്തിലേക്ക് നയിക്കുകയുമായിരുന്നു ഈ അമ്മ.

20 വയസ്സു മാത്രമുള്ളപ്പോള്‍ ഭര്‍ത്താവിനെ നഷ്ടമായ മരുമകളുടെ പുനര്‍ വിവാഹം നടത്തി അമ്മായിയമ്മ. ഒഡീഷയിലെ അംഗൂല്‍ ജില്ലയിലാണ് സംഭവം. പ്രതിമ ബിഹേരയെന്ന സ്ത്രീയാണ് മകന്റെ മരണത്തെ തുടര്‍ന്ന് മരുമകളുടെ വിവാഹം നടത്തി നല്‍കി മാതൃകയായത്. മകന്‍ മരണത്തോടെ ആകെ തകര്‍ന്നുപോയ മരുമകളെ ആശ്വസിപ്പിക്കുകയും മറ്റൊരു ജീവിതത്തിലേക്ക് നയിക്കുകയുമായിരുന്നു ഈ അമ്മ. സെപ്തംബര്‍ 11നാണ് ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍ ഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വച്ച് മരുമകള്‍ ലിലിയുടെ വിവാഹം പ്രതിമ നടത്തിയത്.

ഫെബ്രുവരിയിലായിരുന്നു പ്രതിമയുടെ ഇളയ മകള്‍ രശ്മിരഞ്ചനും ലിലിയും തമ്മിലുള്ള വിവാഹം. ജൂലൈയില്‍ ഭരത്പൂരിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ രശ്മിരഞ്ചന്‍ മരിച്ചു. വേര്‍പാടിന്റെ നടുക്കത്തില്‍ ആരോടും സംസാരിക്കാതെയായ ലിലിയെ പ്രതിമ ആശ്വസിപ്പിച്ചു. തകര്‍ന്ന മനസിനെ കൗണ്‍സിലിങ്ങിലൂടെ നേരെയാക്കി. പുനര്‍ വിവാഹത്തിന് മരുമകളെ തയ്യാറാക്കിയെടുത്ത് അനുയോജ്യമായ വിവാഹം തേടി.

20 വയസ്സു മാത്രമുള്ള മരുമകളുടെ സങ്കടം തനിക്ക് സഹിക്കാനായില്ല. അവള്‍ക്ക് നല്ലൊരു ജീവിതം നയിക്കാന്‍ അവകാശമുണ്ട്. അതിനാലാണ് പുനര്‍വിവാഹം ചെയ്യിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിമ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.