CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 28 Seconds Ago
Breaking Now

സഹോദരിയെ കാണാന്‍ ദുബായില്‍ എത്തിയ ചെന്നൈ സ്വദേശിയെ തേടി ഭാഗ്യമെത്തി ; നറുക്കെടുപ്പില്‍ 37 കാരന് ലഭിച്ചത് ഏഴു കോടി

രണ്ടാമത്തെ തവണ കൂപ്പണെടുത്ത് ഭാഗ്യം പരിക്ഷിച്ചത് വിജയം കണ്ടു എന്ന് ലളിത് ശര്‍മ പറയുന്നു.

സഹോദരിയെ കാണാന്‍ ദുബായില്‍ എത്തിയ ചെന്നൈ സ്വദേശി ലളിത് ശര്‍മയെ ഭാഗ്യ ദേവത കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴു കോടിയിലധികമാണ് സമ്മാനമായി ഈ 37കാരന് ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത് മലയാളിയായ സുനില്‍ ശ്രീരാമനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ ഇദ്ദേഹം പൊതുമധ്യത്തില്‍ വരാന്‍ തയ്യാറായിട്ടില്ല.

ദുബായില്‍ അധ്യാപികയായ സഹോദരി പ്രീതി ശര്‍മയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എടുത്ത കൂപ്പണിനാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ സമ്മാനം അടിച്ചത്. രണ്ടാമത്തെ തവണ കൂപ്പണെടുത്ത് ഭാഗ്യം പരിക്ഷിച്ചത് വിജയം കണ്ടു എന്ന് ലളിത് ശര്‍മ പറയുന്നു. അദ്യം ദുബായ് മാളില്‍നിന്നും, രണ്ടാം തവണ സഹോദരിയുടെ നിര്‍ദേശ പ്രകാരം ഓണ്‍ലൈനായുമാണ് കൂപ്പണ്‍ എടുത്തത്.

'പത്ത് ദിവസമാണ് ദുബായില്‍ ഉണ്ടായിരുന്നത്. ബുര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബായ് ഫ്രെയിം എന്നിവ ചുറ്റിക്കണ്ടു. ദുബയ് മാളാണ് ഏറെ ഇഷ്ടപ്പെട്ടത്. ഏറെ സന്തോഷം നല്‍കുന്നതായിന്നു ദുബായ് സന്ദര്‍ശനം. അതിനോടപ്പം ഇങ്ങനെ ഒരു മഹാഭാദ്യം കൂടി തേടിയെത്തി' ലളിത് ശര്‍മ പറഞ്ഞു. സമ്മാന തുക ഉപയോഗിച്ച് ചെന്നൈയിലെ ഹാര്‍ഡ്‌വെയര്‍ ബിസിനസ് വിപുലപ്പെടുത്താനും എക്‌പോ 2020ക്ക് കീഴില്‍ ദുബായില്‍ ബിസിനസ് അരംഭിക്കാനുമാണ് ലളിത് ശര്‍മയുടെ പദ്ധതി.

 

 




കൂടുതല്‍വാര്‍ത്തകള്‍.