CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 40 Seconds Ago
Breaking Now

' ദ' ചേര്‍ത്തില്ല ; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഇതര പത്രികകള്‍ തള്ളാന്‍ വിചിത്രമായ കാരണം ; ഒത്തുകളിയെന്ന് കെ എസ് യു

കോളേജില്‍ ഏകപക്ഷീയമായി ജയിക്കാനുള്ള ഒത്തുകളിയാണിതെന്ന് കെഎസ് യു ആരോപിച്ചു.

മത്സരിക്കുന്ന പദവിയ്ക്ക് മുന്നില്‍ ' ദ' എന്ന ഇംഗ്ലീഷ് പദം രേഖപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ഇതര സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്കു നല്‍കിയ കെഎസ്യുവിന്റെ ഏഴ് പത്രികകളും എഐഎസ്എഫിന്റെ മൂന്നു പത്രികകളുമാണ് തള്ളിയത്.

കോളേജില്‍ ഏകപക്ഷീയമായി ജയിക്കാനുള്ള ഒത്തുകളിയാണിതെന്ന് കെഎസ് യു ആരോപിച്ചു. എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള പത്രികയും സ്വീകരിച്ചിട്ടില്ല.

ഇതും എഐഎസ്എഫിന്റെ ക്ലാസ് റെപ്രസെന്റേറ്റീവ് നദീറയുടേയും പത്രികകള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ സീലില്ലെന്ന് പറഞ്ഞതാണ് തള്ളിയത്. കാര്‍ഡില്‍ സീല്‍ വാങ്ങാന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ നദീറയെ പിന്തുടര്‍ന്നുവന്ന എസ്എഫ്‌ഐ നേതാക്കള്‍ തടഞ്ഞു.

കെഎസ്യു ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വിദ്യാര്‍ത്ഥിയുടെ പത്രികയില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തള്ളിയത്. മറ്റെല്ലാ പത്രികകളും ' ദ' ചേര്‍ക്കാത്തതിന് തള്ളി. ഇതോടെ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന രീതിയായി. സാങ്കേതിക കാരണം പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ പത്രിക തള്ളരുതെന്നാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ഭരണത്തിനുള്ള മത്സരം .കെ എസ് യു പാനല്‍ മത്സരിക്കുന്നത് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്. എസ്എഫ്‌ഐയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നവരുടെ പത്രിക പിന്‍വലിപ്പിക്കുകയാണ് പതിവ്.




കൂടുതല്‍വാര്‍ത്തകള്‍.