CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 1 Seconds Ago
Breaking Now

ലണ്ടന്‍ സൗത്ത്‌വാര്‍ക്ക് കത്തീഡ്രലില്‍ അല്‍പ്പവസ്ത്രധാരികളായ മോഡലുകളുടെ കാറ്റ്‌വാക്ക്; ലണ്ടന്‍ ഫാഷന്‍ വീക്കിന് ആരാധനാലയം വാടകയ്ക്ക് കൊടുത്തത് വിവാദത്തില്‍; ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമായ നടപടിയെന്ന് ആരോപണം; അള്‍ത്താര റാംപാക്കി

വിശുദ്ധമായ കെട്ടിടങ്ങള്‍ ഇമ്മാതിരി പരിപാടിക്ക് വിട്ടുകൊടുക്കും മുന്‍പ് രണ്ട് വട്ടം ചിന്തിക്കാന്‍ രാജ്ഞിയുടെ മുന്‍ ചാപ്ലിന്‍ റവ. ഡോ. ഗാവിന്‍

വസ്ത്രങ്ങള്‍ക്ക് വില്‍ക്കാനുള്ള കാറ്റ്‌വാക്കുകള്‍ നടക്കാറുണ്ട്. റാംപില്‍ അല്‍പ്പവസ്ത്രം ധരിച്ച മോഡലുകള്‍ തലങ്ങും വിലങ്ങും കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം ചുവടുവെച്ച് പുതിയ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കും. പണക്കാരും, നിക്ഷേപകരും ഷോ കാണാനായി ഇരുവശത്തും അണിനിരക്കുകയും, ഇഷ്ടപ്പെട്ട ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ പ്രൊമോട്ട് ചെയ്യുകയും, കാശുള്ളവര്‍ അത് വാങ്ങുകയും ചെയ്യും. അത്തരം കാറ്റ്‌വാക്കുകള്‍ക്ക് പറ്റിയ റാംപ് കെട്ടിപ്പൊക്കേണ്ടത് വല്ല 7 സ്റ്റാര്‍ ഹോട്ടലിലോ മറ്റോ ആണെന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി റാംപ് ഒരുക്കിയത് ലണ്ടന്‍ സൗത്ത്‌വാര്‍ക്ക് കത്തീഡ്രലിലാണ്. 

ക്രിസ്തീയ വചനങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ പ്രമോട്ട് ചെയ്യുകയാണ് കത്തീഡ്രല്‍ ഭരണാധികാരികള്‍ നടപ്പാക്കിയതെന്നാണ് ആരോപണം. ബ്രിട്ടീഷ് ഡിസൈനര്‍ ജൂലിയന്‍ മക്‌ഡൊണാള്‍ഡിന്റെ കളക്ഷനാണ് ആരാധനായലത്തില്‍ തിങ്കളാഴ്ച രാത്രി പ്രദര്‍ശനവിധേയമാക്കിയത്. അള്‍ത്താരയില്‍ അല്‍പ്പവസ്ത്രധാരികളായ മോഡലുകള്‍ നെഞ്ചുവിരിച്ച് നടന്നതോടെയാണ് സംഭവം വിവാദത്തിന് വഴിമാറിയത്. 

സ്ത്രീത്വത്തിന്റെ ആഘോഷം എന്നാണ് 48-കാരനായ ബ്രിട്ടീഷ് ഡിസൈനര്‍ ഇതേക്കുറിച്ച് പ്രഘോഷിച്ചതെങ്കിലും സെലിബ്രിറ്റികളും, പണക്കാരുമാണ് പരിപാടി കാണാനെത്തിയത്. പണക്കൊഴുപ്പ് പ്രകടിപ്പിക്കാനുള്ള വേദിയായി കത്തീഡ്രല്‍ വിട്ടുകൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുതിര്‍ന്ന ആംഗ്ലിക്കന്‍ പുരോഹിതന്‍ ചോദിച്ചു. ഫാഷന്‍ ഹൗസുകള്‍ക്കും, ഡിസൈനര്‍മാര്‍ക്കും പണം സമ്മാനിക്കുന്ന ഫാഷന്‍ ഷോകള്‍ കാശുള്ളവരും, സ്വാധീനമുള്ള ഉപഭോക്താക്കളെ ലഭിക്കാനും വഴിയൊരുക്കും. 

വിശുദ്ധമായ കെട്ടിടങ്ങള്‍ ഇമ്മാതിരി പരിപാടിക്ക് വിട്ടുകൊടുക്കും മുന്‍പ് രണ്ട് വട്ടം ചിന്തിക്കാനാണ് രാജ്ഞിയുടെ മുന്‍ ചാപ്ലിന്‍ റവ. ഡോ. ഗാവിന്‍ ആഷിന്‍ഡെന്‍ രൂപതയോട് ആവശ്യപ്പെട്ടത്. 12-ാം നൂറ്റാണ്ടില്‍ പണിത ഗ്രേഡ് ലിസ്റ്റ് ചെയ്ത സൗത്ത് ലണ്ടന്‍ ചര്‍ച്ച് പ്രത്യേക പരിപാടികള്‍ക്ക് വാടകയ്ക്ക് ലഭിക്കും. ഡിന്നര്‍, നാടകം, മ്യൂസിക് അവതരണം തുടങ്ങി എന്ത് പരിപാടിയും നടത്താം.  

2000 മുതലാണ് കത്തീഡ്രല്‍ പണം ഈടാക്കി കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയത്. കെട്ടിടം നല്ല രീതിയില്‍ സൂക്ഷിക്കാനും, ആരാധനാ ചെലവുകള്‍ക്കുമാണ് ഇത് വിനിയോഗിക്കുക. വിശ്വാസി സമൂഹത്തിന്റെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സഭാ നേതാക്കള്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ച് പണം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് കാറ്റ്‌വാക്ക് വിവാദം. 

ഫാഷന്‍ വ്യവസായം ക്രിസ്തീയ വചനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. ആഷ്‌ഡെന്‍ ചൂണ്ടിക്കാണിച്ചു. പണക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രദര്‍ശനം പ്രോത്സാഹിപ്പിക്കണോയെന്ന് ചിന്തിക്കേണ്ടതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.