CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 39 Seconds Ago
Breaking Now

വിരാട് കോഹ്‌ലിയുടെ ഗംഭീര ക്യാപ്റ്റന്‍സി വെറുതെയല്ല; ഇവര്‍ കട്ടയ്ക്ക് കൂടെയുണ്ട്; ഈ സഹതാരങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കി ഗംഭീര്‍

'വിരാടിന് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. അന്ത്രാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ക്യാപ്റ്റനാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവര്‍ ഒപ്പമുള്ളത് കൊണ്ടാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയിച്ച് കയറുന്ന ക്യാപ്റ്റനായി വിരാട് കോഹ്‌ലി വിലസുകയാണ്. എന്നാല്‍ ഈ ജയങ്ങള്‍ ക്യാപ്റ്റന്റെ മാത്രം ഗുണം കൊണ്ടല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത് ശര്‍മ്മ, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ കൂടെയുള്ളത് കൊണ്ടാണ് വിരാടിന് ഇത്രയും മികച്ച ക്യാപ്റ്റനാകാന്‍ കഴിഞ്ഞതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരാളുടെ ക്യാപ്റ്റന്‍സി ഏറ്റവും കൂടുതല്‍ പരീക്ഷണം നേരിടുകയും ചെയ്യുന്നതായി എംപി കൂടിയായ ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 'വിരാടിന് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. അന്ത്രാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ക്യാപ്റ്റനാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവര്‍ ഒപ്പമുള്ളത് കൊണ്ടാണ്. ക്യാപ്റ്റന്‍സി പരീക്ഷിക്കപ്പെടുന്നത് ഫ്രാഞ്ചൈകളെ നയിക്കുമ്പോഴാണ്, മറ്റ് താരങ്ങള്‍ അപ്പോള്‍ കൂടെയുണ്ടാകില്ല', ഗംഭീര്‍ പറഞ്ഞു. 

തങ്ങളുടെ ഐപിഎല്‍ ടീമുകളെ നയിക്കുമ്പോള്‍ ഏറ്റവും വിജയിച്ച ക്യാപ്റ്റന്‍മാരാണ് രോഹിത്തും, ധോണിയും. മുംബൈ ഇന്ത്യന്‍സിനായി രോഹിത്തും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണിയും നേട്ടങ്ങള്‍ കൊയ്തു. ആര്‍സിബിയുമായി താരതമ്യം ചെയ്താല്‍ ഫലം എല്ലാവര്‍ക്കും മനസ്സിലാകും, ഗംഭീര്‍ വ്യക്തമാക്കി. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറാകാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. അല്ലാതെ ബെഞ്ചില്‍ ഇരിക്കാന്‍ പാകത്തിനുള്ള താരമല്ല അദ്ദേഹമെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.