CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 26 Seconds Ago
Breaking Now

രോഗബാധിതയായ അമ്മയെ കെയര്‍ ഹോമിന്റെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊന്ന മകന് ജയില്‍ശിക്ഷയില്ല; അധ്യാപകന്‍ ദയാവധം നടത്തിയത് അമ്മയോടുള്ള സ്‌നേഹത്തിന്റെ പുറത്തെന്ന് ജഡ്ജ്

എസെക്‌സിലെ ലാംഗ്ലി ലോഡ്ജ് കെയര്‍ ഹോമില്‍ അമ്മയെ എടുത്ത് ഫയര്‍ എസ്‌കേപ്പ് വഴി താഴേക്കിടുകയായിരുന്നു

മരണാസന്നയായി കിടന്ന അമ്മയെ കെയര്‍ ഹോമിന്റെ ഒന്നാം നിലയിലുള്ള ഫയര്‍ എസ്‌കേപ്പില്‍ നിന്നും താഴേയ്ക്ക് ഇട്ട് കൊലപ്പെടുത്തിയ മകന്‍ ഇത് ചെയ്തത് വേദന അവസാനിപ്പിക്കാനെന്ന് ജഡ്ജ്. അമ്മയെ ജീവിതത്തിന്റെ വേദനയില്‍ നിന്നും രക്ഷപ്പെടുത്താന്‍ മകന്‍ നടത്തിയ കൊലപാതകമായതിനാല്‍ മകന്റെ ജയില്‍ശിക്ഷ കോടതി സസ്‌പെന്‍ഡ് ചെയ്തുനല്‍കി. 

ബാസില്‍ഡണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് 79-കാരിയായ അമ്മ ജൂണിനെ കൊലപ്പെടുത്തിയെന്ന് മകന്‍ 53-കാരന്‍ റോബര്‍ട്ട് നൈറ്റ് സമ്മതിച്ചത്. എസെക്‌സിലെ വെസ്റ്റ്ക്ലിഫ്-ഓണ്‍-സീയിലെ ലാംഗ്ലി ലോഡ്ജ് കെയര്‍ ഹോമിലേക്ക് എത്തിയ റോബര്‍ട്ട് അല്‍ഷിമേഴ്‌സ് ബാധിതയായ അമ്മയെ ബെഡില്‍ നിന്നും എടുത്ത് ഫയര്‍ എസ്‌കേപ്പ് വഴി താഴേക്കിടുകയായിരുന്നു. 

'അമ്മയെ ഞാന്‍ കൊന്നു, എന്റെ അമ്മയെ താഴേക്കെറിഞ്ഞു', ഇതിന് ശേഷം റോബര്‍ട്ട് നൈറ്റ് പറഞ്ഞു. കൊലപാതകമല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ നൈറ്റിനെ ജൂറി വെറുതെവിടുകയായിരുന്നു. 'സ്‌നേഹവും, നിരാശയും മൂത്താണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്. നിങ്ങള്‍ ശിക്ഷ സ്വയം ഏറ്റുവാങ്ങി കഴിഞ്ഞു. ഇതുമായി ബാക്കി ജീവിതം ജീവിച്ചുതീര്‍ക്കണം', ബാസില്‍ഡണ്‍ ക്രൗണ്‍ കോടതിയില്‍ വിധി പ്രസ്താവിക്കവെ ജഡ്ജ് സമാന്ത ലേ പരാമര്‍ശിച്ചു. 

നൈറ്റിന് 24 മാസം ജയില്‍ശിക്ഷ വിധിച്ച കോടതി ഇത് 24 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുനല്‍കി. അമ്മ ജൂണിന് ഡിമെന്‍ഷ്യയും, അല്‍ഷിമേഴ്‌സും ബാധിച്ചിരുന്നു. കൂടാതെ കുടല്‍ തിരിഞ്ഞുപോയത് മൂലം കടുത്ത വേദനയിലായിരുന്നു കിടപ്പ്. അമ്മയെ പതിവായി സന്ദര്‍ശിച്ച മകന്‍ മുടിചീവിയും, നഖം വെട്ടിയുമൊക്കെ പരിപാലിച്ച് പോന്നു. ഒടുവില്‍ അമ്മയുടെ വേദന അവസാനിപ്പിക്കാന്‍ തീരുമാനിച്ചാണ് മകന്‍ കടുംകൈ ചെയ്തതെന്നാണ് കോടതി കണ്ടെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.