CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 14 Seconds Ago
Breaking Now

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് കോടതി

ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് യുവതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് യുവതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. 2014ലായിരുന്നു സംഭവം.

സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ തനിക്കെതിരെയുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വത്തുതര്‍ക്കത്തിന്റെ ഭാഗമായുള്ള കള്ളപരാതിയാണെന്നുമാണ് പ്രതിയുടെ വാദം.

 

 




കൂടുതല്‍വാര്‍ത്തകള്‍.