CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Minutes Ago
Breaking Now

വനിതാ സംഘടനയായ ഡബ്ല്യു.സി.സി വന്നതിനു ശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരും പറയുന്നത് ; മാലാ പാര്‍വതി

വനിതാ സംഘടനയായ ഡബ്ല്യു.സി.സി വന്നതിനു ശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാര്‍വതി. ഡബ്ല്യു.സി.സിയുടെ വരവിന് ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു

ഡബ്ല്യു.സി.സി വന്നതിനു ശേഷം പൊതുവെ ആള്‍ക്കാര് പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റിലൊക്കെ തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര് പറയുന്നതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഡബ്ല്യു.സി.സിയില്‍ ഞാനില്ല. എന്നാല്‍ എന്നെ ആള്‍ക്കാര്‍ ഡബ്ല്യു.സി.സിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അയ്യോ ദേ ഡബ്ല്യു.സി.സി വന്നു എന്നൊക്കെ എന്നെ കാണുമ്പോള്‍ ചിലര്‍ പറയാറുണ്ട്. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത സ്റ്റാന്റ് കാരണമാണ് എന്നെ ഡബ്ല്യു.സി.സിയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്നോടാണ് ആദ്യം അതേകുറിച്ച് ചോദിച്ചത്. എനിക്ക് അറിയാത്ത കാര്യത്തെ കുറിച്ച് പോയിന്റ് ചെയ്ത് സംസാരിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ആ നിലപാട് എടുത്തത്. ദിലീപ് വിഷയത്തില്‍ അന്നെടുത്ത നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിനൊരു മാറ്റവുമില്ല. സീനില്‍ ഉണ്ടായിരുന്ന ആളാണെങ്കില്‍ നമ്മള്‍ അത് ചര്‍ച്ച ചെയ്യില്ല. എന്നാല്‍ സീനിലില്ലാത്ത ആളെയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, പാര്‍വതി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.