Breaking Now

അഭിഷേകാഗ്‌നിയുടെ അഭിഷേകമേകാന്‍ യുകെയില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് . ഡിസംബര്‍ 12 മുതല്‍ ഡെര്‍ബിഷെയറില്‍. കുട്ടികള്‍ക്കും പ്രത്യേക ധ്യാനം. ബുക്കിങ് തുടരുന്നു

ബര്‍മിങ്ഹാം:  യൂറോപ്പില്‍ ആദ്യമായി റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറില്‍ നടക്കുന്നു.ഡിസംബര്‍ 12 മുതല്‍ 15 വരെ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .

ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/dvKudUhOlGs

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കലും ധ്യാനത്തില്‍ പങ്കെടുക്കും .

    നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്‌നിയുടെ പരിശുദ്ധാത്മ കൃപയില്‍, യേശുനാമത്തില്‍  അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകര്‍ക്ക് 

ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തിന്റെ നേര്‍ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകന്‍    റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സിനായി 

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയില്‍, ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍  ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍

ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്  താഴെ കാണുന്ന വെബ്‌സൈറ്റില്‍  നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org

അഡ്രസ്സ് ;

THE  HAYES ,

SWANWICK

DERBYSHIRE

DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനീഷ് തോമസ്    07760254700

ബാബു ജോസഫ്    07702061948

 

 

 




കൂടുതല്‍വാര്‍ത്തകള്‍.