CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 59 Seconds Ago
Breaking Now

ഭൂമുഖത്തെ സുരക്ഷിതമായ ഇടമെന്ന ഖ്യാതി പോയി ഇംഗ്ലണ്ട് ബ്രസീലിനേക്കാള്‍ മോശമായോ? ബ്രിസ്‌റ്റോളിലെ ഈ സ്ഥലങ്ങളില്‍ മോപ്പഡ് സംഘങ്ങളുടെ ഭീഷണിയും അക്രമവും ഭയന്ന് ഡെലിവെറി റൈഡേഴ്‌സ് സമരത്തില്‍

പോലീസ് ഓഫീസര്‍മാരുടെ പൊടിപോലും പരിസരത്ത് കാണാറില്ലെന്നത് ഇത്തരം സംഘങ്ങള്‍ക്ക് വളമാകുകയാണ്

ഭക്ഷണം റെസ്റ്റൊറന്റുകളില്‍ നിന്നും വാതില്‍പ്പടിക്കല്‍ എത്തിച്ച് നല്‍കുന്നവര്‍ക്ക് സ്വന്തം ജീവന്‍ അപകടത്തിലാക്കി ഈ തൊഴില്‍ ചെയ്യേണ്ട കാര്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. ഒന്നും കിട്ടാനില്ലാതെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയാണ് ബ്രിസ്റ്റോളില്‍ പലയിടത്തും സേവനം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് ഡെലിവെറൂ റൈഡേഴ്‌സ്. തങ്ങള്‍ നേരിടുന്ന അപകടത്തിന്റെ തോത് വ്യക്തമാക്കാന്‍ നൂറോളം പേര്‍ കഴിഞ്ഞ ദിവസം സമരത്തിന് ഇറങ്ങുകയും ചെയ്തു. 

സൗത്ത് ബ്രിസ്റ്റോളിലെ മോപ്പഡ് സംഘങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെയും, ഫുഡ് ഡെലിവെറി സര്‍വ്വീസ് ശമ്പളത്തിന്റെ പേരിലുമാണ് ശനിയാഴ്ച ഇവര്‍ ഹോണ്‍ മുഴക്കി നഗരത്തില്‍ സഞ്ചരിച്ചത്. കത്തിയും, ചെയിനും, ഇരുമ്പ് ദണ്ഡുകളുമായി എത്തുന്ന മോപ്പഡ് സംഘങ്ങള്‍ ആഴ്ച തോറും തങ്ങളെ കൊള്ളയടിക്കുന്ന അവസ്ഥയാണെന്ന് ഇവര്‍ വ്യക്തമാക്കി. 

ബെഡ്മിന്‍സ്റ്റര്‍, ഹെന്‍ഗ്രോവ്, ഹാര്‍ട്ട്ക്ലിഫ്, ക്‌നോള്‍ എന്നിവിടങ്ങളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സമരം സംഘടിപ്പിച്ച ജോസഫ് നണ്‍സ് പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പോലീസിന്റെ സേവനം അപര്യാപ്തമാണെന്ന് 43-കാരന്‍ പറയുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് ബ്രിസ്റ്റോളിലെ ഡെലിവെറൂ റൈഡേഴ്‌സ് സമരത്തിന് ഇറങ്ങുന്നത്. 

ഭക്ഷണം ഡെലിവെറി ചെയ്യാന്‍ പോകുന്ന ഡെലിവെറൂ റൈഡേഴ്‌സിനെ അടിച്ചും, ചവിട്ടിയും വീഴ്ത്തി ഭക്ഷണം കവരുന്നതിന് പുറമെ സര്‍വ്വീസ് ബോയ്‌സിന് കനത്ത മര്‍ദ്ദനവും നേരിടേണ്ടി വരുന്നത് പതിവാണ്. ചുറ്റുമുള്ളവര്‍ കാഴ്ചക്കാരാകുമെന്നല്ലാതെ ഭയന്നിട്ട് സഹായിക്കാന്‍ വരാറില്ലെന്ന് ഇവര്‍ പറയുന്നു. പോലീസ് ഓഫീസര്‍മാരുടെ പൊടിപോലും പരിസരത്ത് കാണാറില്ലെന്നത് ഇത്തരം സംഘങ്ങള്‍ക്ക് വളമാകുകയാണ്. 

ബ്രസീല്‍ നിന്നും ബ്രിസ്റ്റോളിലേക്ക് നല്ലൊരു ജീവിതം കൊതിച്ചെത്തിയ പെട്രോ 2008-ല്‍ ഇംഗ്ലണ്ടില്‍ എത്തിയ വ്യക്തിയാണ്. എന്നാല്‍ ലോകത്തിലെ സുരക്ഷിത ഇടമെന്ന് കരുതിയ രാജ്യം ബ്രസീല്‍ പോലെയായി മാറുകയാണെന്ന് പെട്രോ പറയുന്നു. ഇവിടെ യുവാക്കള്‍ മോഷണം നടത്തുന്നത് തമാശയ്ക്ക് വേണ്ടിയാണെന്നതാണ് അവസ്ഥ. മോഷണങ്ങള്‍ ഗുരുതരമായി കാണുന്നുവെന്നാണ് ബ്രിസ്‌റ്റോള്‍ പോലീസിന്റെ വിശദീകരണം. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ഡെലിവെറി എടുക്കേണ്ടെന്നാണ് ഡെലിവെറൂവിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.