CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 39 Seconds Ago
Breaking Now

അടുത്ത രണ്ട് ദിവസം പെയ്തിറങ്ങുന്നത് ഒരു മാസത്തെ മഴ; ഹംബെര്‍ട്ടോ ചുഴലിക്കാറ്റിന്റെ ബാക്കിപത്രം ബ്രിട്ടനെ ഇനിയും വിഷമിപ്പിക്കും; സതേണ്‍ ഇംഗ്ലണ്ടും, സൗത്ത് വെയില്‍സും മഴയുടെ ചൂടറിയും!

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ വൈകുന്നേരം 3 വരെ രണ്ടേകാല്‍ ഇഞ്ച് മഴയാണ് പ്രതീക്ഷിക്കുന്നത്

ഒരു മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ അടുത്ത രണ്ട് ദിവസത്തില്‍ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പ്. ട്രോപ്പിക്കല്‍ ചുഴലിക്കാറ്റ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ദുരിതം തീര്‍ക്കുന്നതിന് ഇടെയാണ് കനത്ത മഴ പെയ്തിറങ്ങുക. രാവിലെ മെച്ചപ്പെട്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും ഉച്ചയോടെ മഴ ആരംഭിക്കുമെന്നാണ് കരുതുന്നത്. രാത്രിയോടെ കനത്ത മഴയും, നാളെ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. 

സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥകള്‍ പ്രവചിക്കപ്പെടുന്നത്. ഇവിടെ നല്‍കിയിട്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ വൈകുന്നേരം 3 വരെ രണ്ടേകാല്‍ ഇഞ്ച് മഴയാണ് പ്രതീക്ഷിക്കുന്നത്. 

ഈ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ മഴ ശരാശരി 3 മുതല്‍ 4 ഇഞ്ച് വരെയാണ്. മുന്നറിയിപ്പ് സൗത്ത് തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, കെന്റിന്റെ ഈസ്റ്റ് പ്രദേശങ്ങള്‍, വെസ്റ്റ്, സൗത്ത് വെസ്റ്റ്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളെയും ബാധിക്കും. വീടുകളിലും, ബിസിനസ്സുകളും വെള്ളപ്പൊക്ക സാധ്യതയും തള്ളിക്കളയാന്‍ കഴിയാത്ത അവസ്ഥയാണ്. 

കഴിഞ്ഞ ആഴ്ച ബെര്‍മുഡയെ തകര്‍ത്ത ഹംബെര്‍ട്ടോ ചുഴലിക്കാറ്റിന്റെ ബാക്കിപത്രമാണ് ബ്രിട്ടനില്‍ കനത്ത മഴയ്ക്ക് കാരണം. സൗത്ത് വെസ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 35എംപിഎച്ച് എത്തുമെന്ന് മീറ്റിയോറോളജിക്കല്‍ ഓഫീസ് വക്താവ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും താപനില 20 സെല്‍ഷ്യസിന് സമീപമാകും. അസ്ഥിരമായ കാലാവസ്ഥ ഈ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.