CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes Ago
Breaking Now

മോദിയ്ക്കും ട്രംപിനുമൊപ്പം സെല്‍ഫി ; ഇന്റര്‍നെറ്റിലെ താരമായി കൗമാരക്കാരന്‍

രണ്ട് ലോക നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമെന്ന പേരില്‍ ഏവരും പുകഴ്ത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാന്‍ ഇന്റര്‍നെറ്റിലെ താരമായി. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ചവരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അതിനിടെയാണ് ട്രംപിന് അടുത്തെത്തി ബാലന്‍ സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചത്. പിന്നാലെ മോദിയേയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. അങ്ങനെ മോദിയും ട്രംപും സെല്‍ഫി ഫ്രെയിമില്‍.

രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി ലൈക്ക് കിട്ടി. രണ്ട് ലോക നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമെന്ന പേരില്‍ ഏവരും പുകഴ്ത്തി. എപ്പിക് സെല്‍ഫിയെന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.




കൂടുതല്‍വാര്‍ത്തകള്‍.