CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 25 Seconds Ago
Breaking Now

യാത്ര ചെയ്തത് വെറും 15 കിലോമീറ്റര്‍ ; 4300 രൂപ ഈടാക്കി ഓട്ടോ ഡ്രൈവര്‍ ; ഞെട്ടി യാത്രക്കാരന്‍

രണ്ടു സ്ഥലങ്ങളും തമ്മില്‍ 14.5 കിലോമീറ്റര്‍ ദൂരം. വെറും 47 മിനിറ്റ്.

15 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിന് യാത്രക്കാരനോട് 4300 രൂപ വാങ്ങി ഓട്ടോ ഡ്രൈവര്‍. പൂനെയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്നുള്ള എഞ്ചിനീയറാണ് ഇരയായത്. പൂനെയിലെ കത്‌റജില്‍ നിന്ന് യെറവാടയിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. രണ്ടു സ്ഥലങ്ങളും തമ്മില്‍ 14.5 കിലോമീറ്റര്‍ ദൂരം. വെറും 47 മിനിറ്റ്.

പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇയാള്‍ കദ്‌റജില്‍ ബസ് ഇറങ്ങിയത്. ഊബറും ഓലയും ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചത്. യര്‍വാടയിലെത്തി എത്രയായി എന്നു ചോദിച്ച യാത്രക്കാരന്‍ 4300 എന്നു കേട്ടി ഞെട്ടി. മീറ്ററില്‍ ഈ തുകയാണ് കാണിക്കുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.

ഇത്രയും തുക തരാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ വിശദീകരിച്ചു. നഗരത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും 600 രൂപ നല്‍കണം. അങ്ങനെ 1200 രൂപ. ഓട്ടോ ചാര്‍ജ് 3100 രൂപ. പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതോടെ യാത്രക്കാരന്‍ ഡ്രൈവര്‍ ചോദിച്ച പണം നല്‍കി. സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.