CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 43 Seconds Ago
Breaking Now

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷം കെ.സി.എ വര്‍ണ്ണോജ്ജ്വലമാക്കി

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്‌ട്രേഡ് അസോസിയേഷനായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം പെന്നോണം2019 മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.

700 ലധികം പേര്‍ പങ്കെടു ത്ത ഓണാഘോഷം, കേരളീയ സംസ്‌കാരം വിളി േച്ചാതുന്ന നൃത്തവിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണം വര്‍ണ്ണോജ്ജ്വലമായി.

മനസില്‍ നിറയെ ആഹ്ലാദവും എന്നും ഓര്‍ ത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക് ശ്രീമതി. മിനി ബാബുവിന്റേയും ശ്രീ. ജോബ്

കറുകപറമ്പിലിന്റേയും ശ്രീ. ഷൈജു ജേക്കബിന്റേയും നേതൃത്വ ത്തില്‍ പൂക്കളമിട്ട് ആരംഭി ച്ചു.ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക ഗൗരി യുടെ അഭാവ ത്തില്‍ വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസിന്റെ അ2്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗ ത്തില്‍ സെക്രട്ടറി ശ്രീ. സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ റിട്ട: ഹൈസ്‌കൂള്‍ അ2്യാപക3 ശ്രീ. വര്‍ഗ്ഗീസ് പുതുശേരി അവര്‍കള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ജോ.ട്രഷറര്‍ ശ്രീമതി. സോഫി നൈജോ നന്ദി പ്രകാശി പ്പി ച്ചു. ചടങ്ങില്‍ ട്രഷറര്‍ ശ്രീ.

ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റര്‍ ശ്രീ. ബിജു മാത്യൂ എന്നിവരുംസന്നിഹിതരായിരുന്നു.

പൊതു സമ്മേളന ത്തിനു ശേഷം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അനില്‍ പുതുശേരിയുടെ നേതൃത്വ ത്തില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷ ത്തിന് ഇരട്ടി മധുരമേകി.

അതേസമയം തന്നെ ഫുഡ് ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീ. ജോസ് വര്‍ഗ്ഗീസിന്റെയും, ശ്രീ.സാബു അബ്രഹമിന്റെയും നേതൃത്വ ത്തില്‍ ചിന്നാസ് കേറ്ററിംഗ് ഓരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു. തുടര്‍ന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍മായ ശ്രീ. ബിനോയ് ചാക്കോയുടെയും ശ്രീ. റിന്റോ റോക്കിയുടെയും നേതൃത്വ ത്തില്‍ കേരള ക്ലാസ്സിക്കല്‍ ഫ്യൂഷ3 നൃ ത്ത വിരുന്നിന്റെ അകമ്പടിയോടെമഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികള്‍ ആരംഭി ച്ചു.

ശ്രീമതി. ദര്‍ശിക രാജശേഖര ത്തിന്റെയും കലാഭവ3 നൈസിന്റെയും ശിക്ഷണ ത്തില്‍ കെ.സി.എ

അക്കദമിയിലെ കുട്ടികള്‍ അവതരി പ്പി ച്ച കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊും കലാമൂല്യംകൊും ആസ്വാദക ഹൃദയങ്ങളെ കിഴടക്കി. ശ്രീ. സജി ജോസഫ് ചക്കാലയില്‍ മഹാബലിയായി വേഷമിട്ടു.പി.ആര്‍.ഒ. ശ്രീ. സുദീപ് അബ്രാഹം, എക്‌സിക്കുട്ടീവ്

അംഗങ്ങളായ ശ്രീ. ജോസ് ആന്റണി, ശ്രീ. സജി മ ത്തായി, ശ്രീ. റെജി ജോര്‍ജ്ജ്, ശ്രീ. രാജീവ് വാവ

എന്നിവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടി ച്ചു.

കേരളാ കള്‍ ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന്

നടക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.