CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 1 Minutes 1 Seconds Ago
Breaking Now

മനസ്സ് നിറച്ച് ആവേശത്തിന്റെ കൊടിയേറിയ ആഘോഷങ്ങള്‍; അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി ബ്രിസ്‌ക ഓണാഘോഷം; പാരമ്പര്യത്തിന്റെ തനിമ ഊട്ടിയുറപ്പിച്ച് ഒരുമയോടെ ബ്രിസ്‌ക

വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ഒരുക്കിയിരുന്നത്.

ബ്രിസ്‌റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌റ്റോള്‍ കേരളെറ്റ്സ് അസോസിയേഷന്റെ (BrisKa)ഓണാഘോഷം ഇക്കുറിയും ഗംഭീരമായി. ഓണപൂക്കളവും ഓണക്കളികളും കലാകായിക മത്സരങ്ങളും സ്വാദിഷ്ടമായ സദ്യയും ഒക്കെയായി ഓണാഘോഷം ആവേശം തുളുമ്പിനിന്ന മുഹൂര്‍ത്തങ്ങളാണ് ഏവര്‍ക്കും സമ്മാനിച്ചത്.

മനോഹരമായ പൂക്കളമാണ് ഏവരും ചേര്‍ന്ന് ഒരുക്കിയിരുന്നത്. രാവിലെ തന്നെ ഓണാഘോഷത്തിന്റെ പരിപടികള്‍ ആരംഭിച്ചിരുന്നു. ഗംഭീരമായ ഓണ സദ്യയാണ് ഒരുക്കിയിരുന്നത്. ഏവരും ചേര്‍ന്ന് ഒരുക്കിയ സദ്യ നാട്ടിലെ ഓണ സദ്യയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.ഉച്ചയ്ക്ക് 12.30 ഓടെ ഓണ സദ്യ തുടങ്ങി.

വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ഒരുക്കിയിരുന്നത്. നാലു മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ ഒന്നിനോടൊന്ന് മികവുറ്റതായിരുന്നു. 60 ഓളം കുട്ടികള്‍ പങ്കെടുത്ത ഓപ്പണിങ്ങ് ഡാന്‍സായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ക്ലോസിങ് പ്രോഗ്രാമില്‍ 50 ഓളം പേര്‍ പങ്കെടുത്തു. 

മാവേലിയുടെ ഓട്ടോയിലുള്ള സര്‍പ്രൈസ് വരവേല്‍പ്പ് ഏവരേയും അമ്പരപ്പിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റു. ശ്രീ ടോം ജേക്കബും ശ്രീ ഷാജി വര്‍ക്കിയും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണപരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.

എ ലെവലില്‍ ഉന്നത വിജയം നേടിയ ഡോണ്‍ ജോസഫിനും ജിസിഎസ് ഇയില്‍ മികച്ച നേട്ടം കൊയ്ത മാര്‍ട്ടിന്‍ മെജോ ജോയ്ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു. വേദിയില്‍ മനോഹരമായ തിരുവാതിരക്കളി നടന്നു. യുബിഎംഎ, ആസ്‌ക് , സ്‌നേഹ, യേറ്റ്, ബ്രാഡ്‌ലിസ്‌റ്റോക്ക്,, കല , ബെന്‍ട്രി ഹെന്‍ബറി എന്നിങ്ങനെ അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ വേദിയുടെ ഭാഗമായി. 

ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. .ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഹോളിവുഡ് ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന പരിപാടികള്‍ കാണികള്‍ക്ക് ആവേശമായി. വനിതാ അംഗങ്ങളുടെ സ്‌കിറ്റും മികവു പുലര്‍ത്തി. ഓണക്കളികള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉയര്‍ത്തിയ ആവേശം ചെറുതായിരുന്നില്ല.

വാശിയേറിയ വടംവലി മത്സരത്തില്‍ വനിതകളില്‍ സ്‌നേഹ അയല്‍ക്കൂട്ടവും രണ്ടാം സ്ഥാനം ആസ്‌കും നേടി.

പുരുഷന്മാരില്‍ ആസ്‌ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനത്ത് ആഞ്ഞൂറാന്‍ മക്കളുമെത്തി . സമ്മാനം ഗ്ലോബല്‍ ഫുഡ് മാര്‍ട്ട് നല്‍കി.

ഗ്ലോബല്‍ ഫുഡ്മാര്‍ട്ട്, മെയ്ഡ് അറ്റ് ഹോം, നോയ്ച്ചന്‍ അഗസ്റ്റിന്‍ (സ്‌റ്റേജ്), ട്രൂമാര്‍ക്ക് ട്രാവല്‍സ്, ടോംസ് വ്യൂസ് ഫോട്ടോഗ്രഫി,അമുദാന്‍ കാറ്ററിംഗ് (ഭരണി)  എന്നിവരാണ് സ്‌പോണ്‍സേഴ്‌സ്.

തോമസ് ചേട്ടനും ഈശ്വര പ്രസാദും അബിയും ടിജോയും ചേര്‍ന്ന് പൂക്കളമൊരുക്കി. ഓപ്പണിങ് ക്ലോസിങ് പ്രോഗ്രാമുകളുടെ ആശയവും സംവിധാനവും ലിറില്‍ ജേക്കബിന്റെതാണ്. ബിന്‍സി ചെറിയാന്‍, കൊച്ചുറാണി സെബാസ്റ്റിയന്‍, നീമ അലക്‌സാണ്ടര്‍, ഡിനി ജോര്‍ജ്, മെര്‍ലി തോമസ്, ജാനിസ് ജോസ്, മെര്‍ലിന്‍ ബാബു എന്നിവരാണ് ഈ പരിപാടിയ്ക്കായി ലിറിലിന് പിന്തുണ നല്‍കിയത്.

 

അജി സാമുവല്‍ ഫോട്ടോഗ്രഫിയും സോജി ഡേവിസ് വീഡിയോഗ്രഫിയും ഒരുക്കി.  

ജെയ് ചെറിയാനും സന്തോഷ് ജേക്കബിനും പ്രത്യേകം കമ്മറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു.

കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിന് അടിസ്ഥാനം. ജീവന്‍ തോമസ്,ബെന്നി കുടിലില്‍, സജി മാത്യു,തോംസണ്‍ വര്‍ഗീസ്, സന്തോഷ് ജേക്കബ്, ജെയ് ചെറിയാന്‍, ജോബിറ്റ് തോമസ്, ജോര്‍ജ് തോമസ് (റെജി മണിയലില്‍), ബിജു പപ്പാരില്‍,റെജി തോമസ്, ജോസ് കപ്പില്‍, റോണി ജെ മാണി, ബോബി സൈമണ്‍, പി ഐ മാത്യൂ എന്നീ കമ്മറ്റി അംഗങ്ങളുടെ സഹകരണമാണ് ഓണാഘോഷം ഇത്രയും ഭംഗിയായി നടത്താന്‍ കാരണമായത്.

കൂടുതൽ ചിത്രങ്ങൾ കാണാം 




കൂടുതല്‍വാര്‍ത്തകള്‍.