CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 22 Seconds Ago
Breaking Now

പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ല; 13ാം ജന്മദിനത്തില്‍ സമ്മാനമായി പിതാവ് മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി?

ഭാര്യ പുറത്തുപോയ സമയം നോക്കിയാണ് ഇയാള്‍ മകളെ അക്രമിച്ചത്.

സ്വന്തം മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണം തികയാതെ പോയതിനായി നീചമായ സമ്മാനം നല്‍കി ഒരു പിതാവ്. മകളുടെ 13ാം ജന്മദിനത്തില്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയാണ് ഇയാള്‍ സമ്മാനം നല്‍കിയത്. 32കാരനായ പിതാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ അമ്മയാണ് അതിക്രമം കണ്ട് തടയാനെത്തിയത്. 

ബൊളീവിയ ചിപായയിലാണ് സംഭവങ്ങള്‍. ഭാര്യ പുറത്തുപോയ സമയം നോക്കിയാണ് ഇയാള്‍ മകളെ അക്രമിച്ചത്. പെണ്‍കുട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാമെന്ന് പറഞ്ഞ ശേഷമായിരുന്നു ഇത്. ഭാര്യ കൈയോടെ പിടികൂടിയതോടെ ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തി. 

പക്ഷെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ കുട്ടിയുടെ അമ്മ പോലീസില്‍ വിവരം നല്‍കി. ഒക്ടോബര്‍ 4നാണ് ഇയാള്‍ അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് സമ്മാനം വാങ്ങാന്‍ കൈയില്‍ ആവശ്യത്തിന് പണമില്ലാതെ വന്നതോടെ സ്വന്തം നിലയില്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. 

പ്രതി പോലീസ് കസ്റ്റഡിയില്‍ തുടരവെ മകള്‍ക്ക് മനഃശാസ്ത്രപരമായ പിന്തുണ നല്‍കിവരികയാണ്. 13കാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നതെന്ന് ഒറൂറോ ഈക്വല്‍ ഓപ്പര്‍ച്ചൂണിറ്റീസ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ കുട്ടിയെ ഇരയാക്കിയത് സ്വന്തം പിതാവാണെന്നതാണ് ദുഃഖരകരമായ വസ്തുത, ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.