CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes Ago
Breaking Now

ഈ പോക്ക് പോയാല്‍ അശ്വിന്‍ എന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും; എതിരാളികള്‍ക്ക് മുന്നറിയിപ്പായി ഹര്‍ഭജന്റെ പ്രവചനം

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 66ാം ടെസ്റ്റില്‍ അശ്വിന്‍ 350 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ ഈ നേട്ടം കൊയ്ത ഇന്ത്യന്‍ താരമായി ഇതോടെ അശ്വിന്‍ മാറി

രവിചന്ദ്രന്‍ അശ്വിനെക്കുറിച്ച് പലരും മുന്‍ധാരണകള്‍ പ്രഖ്യാപിക്കാറുണ്ട്. അതുകൊണ്ട് പല മത്സരങ്ങളിലും ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടംലഭിക്കാറില്ല. നാട്ടിലെ മത്സരങ്ങള്‍ക്ക് ഇറങ്ങിയാല്‍ അശ്വിന്‍ പുലിയാണെന്ന് ഒരു ആരോപണമുണ്ട്. ഇക്കാര്യത്തില്‍ ഈ വലംകൈയന്‍ സ്പിന്നര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗ്. 

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമായ ഹര്‍ഭജന്‍ പറയുന്നത് ഇങ്ങനെ 'നാട്ടില്‍ ബൗള്‍ ചെയ്യാനുള്ള അശ്വിന്റെ കഴിവിനെക്കുറിച്ച് പലരും സംസാരിക്കും. എന്നാല്‍ ഇതേ പിച്ചില്‍ മറ്റ് സ്പിന്നര്‍മാരും പന്തെറിഞ്ഞതാണെന്നകാര്യം മറക്കരുത്. അവരേക്കാള്‍ മികച്ച ആളാണ് അശ്വിന്‍', ടര്‍ബനേറ്റര്‍ വ്യക്തമാക്കി. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 66ാം ടെസ്റ്റില്‍ അശ്വിന്‍ 350 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. വേഗത്തില്‍ ഈ നേട്ടം കൊയ്ത ഇന്ത്യന്‍ താരമായി ഇതോടെ അശ്വിന്‍ മാറി. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്ന് താരങ്ങള്‍ അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434), ഹര്‍ഭജന്‍ (417) എന്നിവരാണ്. തന്റെ റെക്കോര്‍ഡെല്ലാം അശ്വിന്‍ എളുപ്പത്തില്‍ മറികടക്കുമെന്ന് ഹര്‍ഭജന്‍ പ്രവചിക്കുന്നു. 

'600 വിക്കറ്റുകള്‍ ഉറപ്പല്ല, പക്ഷെ 417 അടുത്താണ്. ഇപ്പോഴത്തെ പ്രകടനം തുടര്‍ന്നാല്‍ 400 വിക്കറ്റ് നേടാം, അഞ്ഞൂറും കടക്കാം. 600 ടെസ്റ്റ് വിക്കറ്റിന് ദൂരം കൂടുതലാണ്. ഇതിന് ഫിറ്റായി ഇരിക്കുകയും, കരിയര്‍ തുടരുകയും വേണം. ഫിറ്റാണെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കും', ഹര്‍ഭജന്‍ പറയുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.