CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 33 Minutes 55 Seconds Ago
Breaking Now

വികാരിമാര്‍ക്ക് വിവാഹം ആകാമോ? സുപ്രധാന വിഷയത്തില്‍ ധൈര്യപൂര്‍വ്വം നിലപാട് വ്യക്തമാക്കാന്‍ ബിഷപ്പുമാരോട് പോപ്പ്; സിനഡ് ചര്‍ച്ച ചെയ്യുന്നു

വിവാഹതിരായ മുതിര്‍ന്ന വ്യക്തികളെ പുരോഹിതന്‍മാരായി നിയോഗിക്കുന്ന വിഷയമാണ് അജണ്ടയില്‍ ഏറ്റവും കടുപ്പമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.

ആമസോണുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ധൈര്യപൂര്‍വ്വം നിലപാട് വ്യക്തമാക്കാന്‍ സൗത്ത് അമേരിക്കന്‍ ബിഷപ്പുമാരോട് ആവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസ്. ആവശ്യത്തിന് വികാരിമാര്‍ ലഭ്യമല്ലാത്തത് വത്തിക്കാന് തലവേദനയാകുന്ന സാഹചര്യത്തില്‍ ഇവിടെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് പൗരോഹിത്യം നല്‍കാനും, സ്ത്രീകള്‍ക്ക് ഔദ്യോഗിക ചര്‍ച്ച് മിനിസ്ട്രി നല്‍കാനുമാണ് ചര്‍ച്ച നടക്കുന്നത്. 

മൂന്നാഴ്ചത്തെ സിനഡില്‍ ബിഷപ്പുമാര്‍ ഇക്കാര്യം കാര്യമായി ആലോചിക്കണമെന്ന് പോപ്പ് തന്നെ നിലപാട് സ്വീകരിച്ചതോടെ തീരുമാനം വേഗത്തില്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നത്. പരമ്പരാഗത ജനവിഭാഗങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയുടെ പുരോഹിതന്‍മാരെ നിയോഗിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം അവര്‍ വീടെന്ന് വിശേഷിപ്പിക്കുന്ന മഴക്കാടുകളുടെ സംരക്ഷണവും പരിശോധിക്കും. 

വിവാഹതിരായ മുതിര്‍ന്ന വ്യക്തികളെ പുരോഹിതന്‍മാരായി നിയോഗിക്കുന്ന വിഷയമാണ് അജണ്ടയില്‍ ഏറ്റവും കടുപ്പമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. കത്തോലിക്കാ പുരോഹിതന്‍മാര്‍ ബ്രഹ്മചര്യം പ്രതിജ്ഞയായി എടുക്കുമ്പോള്‍ ഈ രീതി മാറ്റുകയെന്നത് വിപ്ലവകരമായ മാറ്റമാകും. 

പരമ്പരാഗത വിഭാഗങ്ങള്‍ വസിക്കുന്ന വിദൂരപ്രദേശങ്ങളില്‍ കത്തോലിക്കാ വിശ്വാസികള്‍ പുരോഹിതന്‍മാരെ കാണാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുന്നു. ഇത് സഭയുടെ ഭാവിയെ ബാധിക്കുന്നതോടൊപ്പം നൂറ്റാണ്ടുകള്‍ കൊണ്ട് നടത്തിയ മിഷന്‍ യത്‌നങ്ങളെയും ഇല്ലാതാക്കുമെന്നാണ് ആശങ്ക. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.