CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 33 Seconds Ago
Breaking Now

ജീസസ് ഷൂസ് പുറത്തുവിട്ട് നൈക്ക്; 3000 ഡോളറിന്റെ സ്‌നീക്കേഴ്‌സ് നിമിഷങ്ങള്‍ കൊണ്ട് വിറ്റുതീര്‍ന്നു; ജോര്‍ദ്ദാന്‍ നദിയിലെ പുണ്യജലം നിറച്ച ഷൂസിന് പുരോഹിതന്റെ ആശീര്‍വ്വാദവും; ലേസില്‍ കുരിശും!

നൈക് എയര്‍ മാക്‌സ് 97 പുതുക്കി ആത്മീയ രൂപം നല്‍കിയാണ് കമ്പനി ജീസസ് ഷൂസ് തയ്യാറാക്കിയത്

കാലില്‍ അണിയുന്ന ഷൂസിന് മതപരമായ ക്രിയേറ്റിവിറ്റി നല്‍കി ഒരു ബ്രാന്‍ഡ്. വെള്ളത്തിന് മുകളില്‍ നടക്കാന്‍ അനുമതി നല്‍കുന്നതോടൊപ്പം ആത്മീയത കൂടി ചേര്‍ത്താണ് നൈക്ക് തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ 'ജീസസ് ഷൂസ്' പുറത്തിറക്കിയത്. പരിശുദ്ധ ജലം നിറച്ച ഷൂസ് പുരോഹിതന്റെ ആശീര്‍വ്വാദത്തോടെയാണ് ലഭിക്കുക. ഇത്രയൊക്കെ അനുഗ്രഹീതമായ ഷൂസ് കിട്ടാന്‍ ചെറിയ തുക ചെലവഴിച്ചാല്‍ പോരാ!

3000 ഡോളര്‍, ഏകദേശം 2455 പൗണ്ടാണ് നൈക്ക് ഇതിനായി ഈടാക്കുന്നത്. ഇത്രയൊക്കെ വില കൂടിയിട്ടും ജീസസ് ഷൂസ് വാങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കി. തങ്ങളുടെ ഷൂസ് ശേഖരത്തില്‍ ഇത്രയും സവിശേഷമായ ഡിസൈന്‍ എത്തിക്കാനാണ് ആളുകള്‍ ശ്രമിച്ചത്. ലിമിറ്റഡ് എഡിഷന്‍ ഷൂസ് നിമിഷ നേരം കൊണ്ട് വിറ്റഴിഞ്ഞെന്ന് ബ്രൂക്ലിന്‍ ആസ്ഥാനമായ കമ്പനി എംഎസ്‌സിഎച്ച്എഫ് വ്യക്തമാക്കി.

നൈക് എയര്‍ മാക്‌സ് 97 പുതുക്കി ആത്മീയ രൂപം നല്‍കിയാണ് കമ്പനി ജീസസ് ഷൂസ് തയ്യാറാക്കിയത്. ഷൂസിന്റെ വായു നിറച്ച സോളില്‍ ജോര്‍ദ്ദാന്‍ നദിയില്‍ നിന്നെടുത്ത പുണ്യജലം നിറച്ചതിന് പുറമെ ഇത് കാണാവുന്ന തരത്തിലാക്കാന്‍ നിറവും നല്‍കി. മതപരമായ മറ്റ് നിരവധി കാര്യങ്ങളും നൈക് ഷൂസില്‍ ഉള്‍പ്പെടുത്തി. ബൈബിള്‍ വചനമായ മാത്യൂ 14: 25- ഷൂസിന്റെ അരികില്‍ രേഖപ്പെടുത്തി. കൂടാതെ ക്രിസ്തുവിന്റെ രക്തത്തെ പ്രതിനിധീകരിക്കാന്‍ സ്‌നീക്കറിന്റെ നാവില്‍ ഒരു തുള്ളി രക്തവും വീഴ്ത്തി. 

ലേസുകളില്‍ ഒരു കുരിശാണ് ഡിസൈനര്‍മാര്‍ തുന്നിച്ചേര്‍ത്തത്. കൂടാതെ പോപ്പുമാര്‍ അണിഞ്ഞിരുന്ന ചുവന്ന പേപ്പല്‍ ഷൂസിന് സമാനമായ ചുവന്ന ഇന്‍സോളാണ് ജീസസ് ഷൂസിനുള്ളത്. നിലവിലെ പോപ്പ് ഫ്രാന്‍സിസാണ് ചുവപ്പ് ചെരുപ്പ് മാറ്റി കറുപ്പ് സ്വീകരിച്ചത്. ഇതിനെല്ലാം പുറമെ ഈ സവിശേഷ ഷൂസുകള്‍ക്ക് ഫ്രാങ്കിന്‍സെന്‍സ് ഉപയോഗിച്ച് ഗന്ധവും നല്‍കി. യേശുവിന്റെ തിരുപ്പിറവി സമയത്ത് കുഞ്ഞ് ജീസസിന് ലഭിച്ച മൂന്ന് സമ്മാനങ്ങളാണ് ഒന്നാണിത്. 

എന്നാല്‍ കമ്പനി പിശാചിനെ ആരാധിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇത്രയും തുകയ്ക്ക് ഇത് വാങ്ങുന്നവനാണ് പൊട്ടനെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.