CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 52 Seconds Ago
Breaking Now

കശ്മീര്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ സന്ദര്‍ശിച്ച് യുകെ കോണ്‍ഗ്രസ് പ്രതിനിധി സംഘം; ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് ബിജെപി മുന്നറിയിപ്പ്

ഇത്തരം നാണംകെട്ട രഹസ്യ യോഗങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ യുകെ പ്രതിനിധി സംഘം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ സന്ദര്‍ശിച്ച വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി. യുകെയില്‍ പ്രതിപക്ഷത്ത് ഇരിക്കുന്ന പാര്‍ട്ടി നേതാവിനോട് ഇന്ത്യയെക്കുറിച്ച് എന്ത് പറയാനാണ് പോയതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

'വിദേശ നേതാക്കളോട് എന്ത് കാര്യങ്ങളാണ് നിങ്ങളുടെ നേതാക്കള്‍ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ട്', ബിജെപി ട്വീറ്റ് വ്യക്തമാക്കി. ഇത്തരം നാണംകെട്ട രഹസ്യ യോഗങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. 

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. 'ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുകെ പ്രതിനിധികളുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. കശ്മീരിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, തുടര്‍ച്ചയായുള്ള അക്രമവും, ഭയവും അവസാനിപ്പിക്കണം', കോര്‍ബിന്‍ ആവശ്യപ്പെട്ടു. 

യുകെ ഓവര്‍സീസ് കോണ്‍ഗ്രസിനെ നയിക്കുന്ന കമല്‍ ധാലിവാള്‍ ഉള്‍പ്പെടെയുള്ളതാണ് പ്രതിനിധി സംഘം. രാഹുല്‍ ഗാന്ധി ഉള്‍പ്പെട്ട ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ധാലിവാള്‍. എന്നാല്‍ കശ്മീരില്‍ ലേബര്‍ പാര്‍ട്ടി നേതാവിന്റെ നിലപാട് ഇന്ത്യാ ഗവണ്‍മെന്റ് നല്ല രീതിയില്‍ സ്വീകരിച്ചിട്ടില്ല. 

ഇതിനിടെ സന്ദര്‍ശനം വിവാദമായതോടെ ജെറമി കോര്‍ബിന്റെ നിലപാട് തള്ളി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രംഗത്തെത്തി. ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും ലേബര്‍ പാര്‍ട്ടി പാസാക്കിയ കശ്മീര്‍ പ്രമേയത്തെ അപലപിച്ചുമാണ് യോഗം നടത്തിയതെന്നാണ് അവര്‍ വാദിക്കുന്നത്. ലേബര്‍ പാര്‍ട്ടി നിലപാട് യുകെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറും വിമര്‍ശിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.