CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 20 Seconds Ago
Breaking Now

ജോലി പോകുമെന്ന് ആശങ്ക; മിന്നിത്തിളങ്ങുന്ന ഭാവിയുള്ള ജിപി പാലത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി; രാത്രിയും പകലും രണ്ട് സര്‍ജറികളില്‍ അധ്വാനിച്ചിട്ടും ഭയം ഒടുങ്ങിയില്ല; മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ കഴിയാതെ ഭാര്യയെയും കുഞ്ഞുമക്കളെയും ഉപേക്ഷിച്ച് ഡോക്ടര്‍ യാത്രയായി

3000 പൗണ്ട് മാത്രം കടബാധ്യത ഉള്ളപ്പോള്‍ ഇത് 48000 പൗണ്ടാണെന്ന് തെറ്റായി വിവരം ലഭിച്ചതാണ് വിനയായത്

രണ്ട് ചെറിയ കുട്ടികളുടെ പിതാവായ ജിപി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത് ജോലി പോകുമെന്ന ആശങ്കയിലെന്ന് ഇന്‍ക്വസ്റ്റ്. ഈ ഭയം മൂലമുള്ള ആശങ്കകളില്‍ ഉടലെടുക്ക സ്വന്തം മാനസിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് തോന്നിയതാണ് ഡോക്ടറെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ കുടുംബത്തെ കൈവിട്ടെന്ന് തോന്നിയ 43-കാരന്‍ ഡോ. മൈല്‍സ് ക്രിസ്റ്റി നോര്‍ത്ത് ലണ്ടനിലെ പാലത്തിലേക്ക് നടന്ന് മുകളിലേക്ക് കയറി മരണത്തിലേക്ക് ചാടുകയായിരുന്നു. 

രണ്ട് സര്‍ജറികളില്‍ രാവും പകലും അധ്വാനിച്ചിരുന്ന ഡോക്ടറെ മാനസിക സമ്മര്‍ദത്തിലാക്കിയത് ഇല്ലാത്ത കടത്തിന്റെ പേരിലുള്ള സമ്മര്‍ദമാണെന്നാണ് വിവരം. 3000 പൗണ്ട് മാത്രം കടബാധ്യത ഉള്ളപ്പോള്‍ ഇത് 48000 പൗണ്ടാണെന്ന് തെറ്റായി വിവരം ലഭിച്ചതാണ് വിനയായത്. തന്റെ പിതാവിനൊപ്പം ഡോ. ക്രിസ്റ്റി ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും ചെയ്തു. എന്നാല്‍ ആത്മഹത്യാ ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് കരുതിയത്. 

കഴിഞ്ഞ വര്‍ഷം മെയ് 14-നാണ് കാഴ്ചക്കാരെ ഞെട്ടിച്ച് ഡോക്ടര്‍ 80 അടി താഴ്ചയിലേക്ക് ചാടിയത്. പാരാമെഡിക്കുകള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ക്കും അവര്‍ സാക്ഷികളായി. 40 വയസ്സുള്ള ഭാര്യ ജൂലിയറ്റ് സ്റ്റേണ്‍, മൂന്നും അഞ്ചും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് ഡോക്ടര്‍ മരണത്തില്‍ അഭയം തേടിയത്. 

വില്ലെസ്ഡണ്‍ ബേണ്‍ലി മെഡിക്കല്‍ പ്രാക്ടീസ് എന്‍എച്ച്എസ് സര്‍ജറിയിലും, പ്രൈവറ്റ് നൈറ്റ്‌സ്ബ്രിഡ്ജ് ഡോക്ടേഴ്‌സിലുമായാണ് ഡോ. ക്രിസ്റ്റി ജോലി ചെയ്തിരുന്നത്. എന്‍എച്ച്എസ് പ്രാക്ടീഷണര്‍ ജോലിയില്‍ നിന്നും രാജിവെച്ചതോടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഇദ്ദേഹം വ്യാകുലനായിരുന്നു. മരണത്തിലേക്ക് നയിച്ച ദിനങ്ങളില്‍ മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി മെമ്പര്‍ഷിപ്പില്‍ 48000 പൗണ്ട് നല്‍കാനുണ്ടെന്നാണ് തെറ്റായി അറിയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.