CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes Ago
Breaking Now

ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയും മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍; രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്‌ലിയുടെ കൂറ്റന്‍ സ്‌കോര്‍

ബ്രാഡ്മാന്‍ തന്റെ കരിയറില്‍ എട്ട് തവണ ഈ നേട്ടം കുറിച്ചപ്പോള്‍ വിരാട് ഇതിനകം ഒന്‍പത് തവണ നേട്ടം ആവര്‍ത്തിച്ചു.

പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വമ്പന്‍ ടെസ്റ്റ് റെക്കോര്‍ഡ് കുറിച്ച് ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മത്സരത്തില്‍ 150ലേറെ റണ്‍ നേടിയതോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെ മറികടന്ന് ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150+ സ്‌കോര്‍ നേടിയ താരമായി വിരാട് സ്ഥാനം ഉറപ്പിച്ചു. 

ബ്രാഡ്മാന്‍ തന്റെ കരിയറില്‍ എട്ട് തവണ ഈ നേട്ടം കുറിച്ചപ്പോള്‍ വിരാട് ഇതിനകം ഒന്‍പത് തവണ നേട്ടം ആവര്‍ത്തിച്ചു. ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക്, മഹേല ജയവര്‍ദ്ധനെ, ബ്രയന്‍ ലാറ, ഗ്രെയിം സ്മിത്ത് എന്നിവര്‍ 7 തവണ നാഴികക്കല്ല് പൂര്‍ത്തിയാക്കി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 

ഈ റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ പൂനെയില്‍ കുറിച്ചത്. ടെസ്റ്റില്‍ തന്റെ 26ാമത് സെഞ്ചുറി നേടിയ വിരാട് വേഗത്തില്‍ ഈ നേട്ടം കുറിയ്ക്കുന്ന നാലാമത്തെ താരമായി. ഈ റെക്കോര്‍ഡ് പട്ടികയില്‍ സുനില്‍ ഗവാസ്‌കറിനെയാണ് അദ്ദേഹം മറികടന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗിനൊപ്പം തുല്യതയിലാണ് വിരാട്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 40 സെഞ്ചുറികള്‍ തികച്ച ഏക ഇന്ത്യന്‍ താരവും ഇതോടെ വിരാട് കോഹ്‌ലിയാണ്. റിക്കി പോണ്ടിംഗിനെ മറികടക്കാന്‍ രണ്ട് സെഞ്ചുറികളുടെ കുറവ് മാത്രമാണുള്ളത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.