CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes Ago
Breaking Now

രണ്ടാം വിവാഹം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചു; പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന യുവാവ് വിധവയ്ക്ക് മുന്നില്‍ വെച്ച് വെടിവെച്ച് മരിച്ചു

സമ്മതമല്ലെന്ന് അറിയിച്ചതോടെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ജിതേന്ദ്ര വെടിയുതിര്‍ക്കുകയായിരുന്നു

വിധവയായ സ്ത്രീയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ യുവാവ് തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച സ്ത്രീയുടെ കണ്‍മുന്നില്‍ നിന്നാണ് പോയിന്റ് ബ്ലാങ്കില്‍ ഇയാള്‍ വെടിവെച്ചത്. 

ഭര്‍ത്താവ് മരിച്ച ശേഷം രക്ഷിതാക്കളുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു യുവതി. ഇവര്‍ക്ക് ഒരു മകളുണ്ട്. പ്രായം കുറവായിരുന്നതിനാല്‍ വീണ്ടുമൊരു വിവാഹത്തിന് വീട്ടുകാര്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നു. ഈ സമയത്താണ് ആത്മഹത്യ ചെയ്ത ജിതേന്ദ്ര വര്‍മ്മ ഇവരെ കാണുന്നത്. 

ജിതേന്ദ്രയുടെ വിവാഹ അഭ്യര്‍ത്ഥന യുവതി നിരാകരിച്ചു. എന്നിരുന്നാലും തന്റെ ശ്രമം ഇയാള്‍ ഉപേക്ഷിച്ചില്ല. പല തവണ ജിതേന്ദ്ര ആവശ്യം ഉന്നയിച്ച് യുവതിക്ക് സമീപമെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് യുവതിയുടെ വീട്ടിലെത്തി അയാള്‍ ഒരുവട്ടം കൂടി ആവശ്യം ഉന്നയിച്ചത്. 

ഇക്കുറിയും സമ്മതമല്ലെന്ന് അറിയിച്ചതോടെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ജിതേന്ദ്ര വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എന്നാല്‍ സംഭവത്തില്‍ സ്ത്രീയെ പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.