CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 9 Seconds Ago
Breaking Now

അന്നമ്മയെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവായിരുന്ന റോയിക്ക് അറിയാമായിരുന്നു ; കൂടത്തായി കേസില്‍ ജോളിയുടെ മൊഴി

ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ കൊലകള്‍ നടത്തിയതെന്നും ജോളി സമ്മതിച്ചു.

കൂടത്തായി കേസില്‍ വീണ്ടും ജോളിയുടെ നിര്‍ണായക മൊഴി. തന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കി. അതേസമയം മൂന്നുതവണ ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി പറഞ്ഞു. മൂന്നാം തവണ രണ്ടുപ്രാവശ്യമാണ് സയനൈഡ് കൊടുത്തതെന്നും ജോളി വെളിപ്പെടുത്തി.

ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ കൊലകള്‍ നടത്തിയതെന്നും ജോളി സമ്മതിച്ചു.ഇപ്പോഴും ചോദ്യംചെയ്യല്‍ തുടരുകയാണ്. പൊന്നാമറ്റം വീട്ടിലെത്തി ഇന്നും തെളിവെടുപ്പ് നടന്നേക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചതോടെ തടയാനുള്ള ശ്രമം നടത്താനും ജോളി തയ്യാറായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മാത്യൂസിന്റെ വീട്ടിലും ജോളി പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലും ഉള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ.പി.എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണ്ണമാണ് കേസും പ്രതിയുമെന്നും എസ്.പി സൈമണ്‍ പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.