CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 39 Seconds Ago
Breaking Now

മരിക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടി; മരിക്കാനുള്ള അവകാശം നേടാന്‍ 23-കാരിയുടെ പോരാട്ടം; ബുദ്ധിയ്ക്കും ആരോഗ്യത്തിനും ഒരു കുഴപ്പവുമില്ല; പക്ഷെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളും, നാണവും ജീവിതം ദുസ്സഹമാക്കുന്നുവെന്ന് പരാതി

രണ്ട് സൈക്യാട്രിസ്റ്റുകളുടെയും ഒരു ഡോക്ടറുടെയും പിന്തുണയോടെയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്

കാഴ്ചയില്‍ കെല്ലി ഏറെ ആരോഗ്യവതിയാണ്. ശാരീരിക പ്രശ്‌നങ്ങളുമില്ല. ആകര്‍ഷകമായ ഒരു പുഞ്ചിരിയും ഇടയ്ക്ക് വിരിയുമ്പോള്‍ കാണുന്ന ആര്‍ക്കും തോന്നും, പിന്നെ എന്തിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി മരിക്കാന്‍ കൊതിക്കുന്നത്? ബെല്‍ജിയം യൂണിവേഴ്‌സിറ്റി നഗപമായ ലുവാനിലെ 50,000 വരുന്ന സന്തോഷമുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാളെന്ന് മാത്രമേ ഈ 23 വയസ്സുകാരിയെ കാണുമ്പോള്‍ നമുക്ക് തോന്നുകയുള്ളൂ. 

പക്ഷെ അവരില്‍ നിന്നും കെല്ലിയെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമുണ്ട്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയും, കാണുന്നതിനെ വെറുക്കുകയും ചെയ്യുന്ന അവസ്ഥയാണ് കെല്ലിയെ കീഴടക്കിയിരിക്കുന്നത്. കണ്ണാടിയില്‍ സ്വയം കാണുമ്പോള്‍ ഒരു രാക്ഷസിയെ കാണുന്നത് പോലെയാണ് തോന്നുന്നതെന്ന് കെല്ലി പറയുന്നു. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ പോലെയുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ സഹിക്കാന്‍ കഴിയാതെ എല്ലാം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ യുവതി. 

ദയാവധം അനുവദനീയമായ ബെല്‍ജിയത്തിലാണ് കെല്ലി താമസിക്കുന്നത്. അതുകൊണ്ട് തന്നെ സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക വേദനകളില്‍ ഉഴലുന്നവര്‍ക്ക് മരണം സ്വയം വരിക്കാം. ഇത്രയും ചെറുപ്പത്തില്‍ ഇത്രയും വലിയൊരു തീരുമാനം എടുക്കണോയെന്ന് യുവതിയോട് ചോദിച്ചാല്‍ മറുപടി ഇങ്ങനെ- 'അതൊരിക്കലും വേദനിപ്പിക്കില്ല. ഉറക്കത്തിലേക്ക് പോകുന്നത് പോലെയാകും അത്. കിടക്കയില്‍ മരണത്തിനായി കാത്തിരിക്കുന്നതിലും വേഗത്തില്‍ അത് നടക്കും', കെല്ലി വ്യക്തമാക്കുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്ക് മരണം വിധിക്കുന്നത് ബെല്‍ജിയത്തില്‍ വിവാദ വിഷയമാണെങ്കിലും ഇതിനൊന്നും കാത്തിരിക്കാന്‍ കെല്ലി തയ്യാറല്ല. നിയമവിധേയമായി എത്രയും പെട്ടെന്ന് മരിക്കുകയാണ് ഈ ആഴ്ച പിറന്നാള്‍ ആഘോഷിക്കവെ 23-കാരിയുടെ മനസ്സിലിരുപ്പ്. രക്ഷിതാക്കളോട് പോലും തീരുമാനം എടുത്ത ശേഷമാണ് യുവതി വിവരങ്ങള്‍ അറിയിച്ചത്. നാണം മൂലം ഏകാന്തതയില്‍ ഒതുങ്ങിപ്പോയതാണ് ഈ പെണ്‍കുട്ടിയെ മരണത്തില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 

സ്‌കൂള്‍ പഠനശേഷം പഠനം തുടരാതെ പോയ കെല്ലി ജോലികള്‍ക്കും പോകുന്നില്ല. രണ്ട് സൈക്യാട്രിസ്റ്റുകളുടെയും ഒരു ഡോക്ടറുടെയും പിന്തുണയോടെയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ഈ ലോകത്തിന് ചേരാത്ത ഒരാളാണ് താനെന്ന് വ്യക്തമാക്കി മരണത്തെ കാത്തിരിക്കുകയാണ് കെല്ലി. 




കൂടുതല്‍വാര്‍ത്തകള്‍.