CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 9 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് സ്വാഗതം, നേരെ നോര്‍ത്തിലേക്ക് വിട്ടോളൂ! ലണ്ടന് പുറത്ത് താമസിക്കാന്‍ തയ്യാറായാല്‍ മുന്‍ഗണന; ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ മൈഗ്രേഷന്‍ നയങ്ങള്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന്; ബ്രക്‌സിറ്റിന് ശേഷം യുകെ പോയിന്റ് സിസ്റ്റം ഇങ്ങനെ

ബ്രക്‌സിറ്റിന് ശേഷമുള്ള ആഭ്യന്തര അജണ്ടയുടെ ഭാഗമായുള്ള 22 ബില്ലുകളില്‍ ഒന്നാണ് ഇമിഗ്രേഷന്‍ ബില്‍

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനിലേക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ ലണ്ടന് പുറത്ത് താമസിക്കാന്‍ തയ്യാറായാല്‍ മുന്‍ഗണന നല്‍കാന്‍ ഒരുങ്ങി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. പുതിയ ഇമിഗ്രേഷന്‍ ബില്ലിലെ നയങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് സുപ്രധാനമാണ് ഈ നിലപാട്. യോഗ്യരായ ജോലിക്കാരെ താരതമ്യേന കുറഞ്ഞ പുരോഗതി നേടിയ സ്ഥലങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമം. 

ബ്രക്‌സിറ്റ് നടപ്പാക്കിയ ശേഷം പോയിന്റ് അടിസ്ഥാനമാക്കിയ സിസ്റ്റം ആരംഭിക്കുമ്പോഴാണ് കുടിയേറ്റക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കുക. വിദ്യാഭ്യാസം, ശമ്പള നിരക്ക്, യോഗ്യതകള്‍ എന്നിവയ്ക്ക് പുറമെ സൗത്ത് ഈസ്റ്റ് പ്രദേശത്തിന് പുറത്ത് ജോലി ചെയ്യാനുള്ള താല്‍പര്യവും ഉള്‍പ്പെടുത്തിയാണ് സ്‌കോര്‍ തീരുമാനിക്കുക. ബ്രക്‌സിറ്റിന് ശേഷമുള്ള ആഭ്യന്തര അജണ്ടയുടെ ഭാഗമായുള്ള 22 ബില്ലുകളില്‍ ഒന്നാണ് ഇമിഗ്രേഷന്‍ ബില്‍. 

ഇയു പൗരന്‍മാരുടെ സ്വതന്ത്ര സഞ്ചാരത്തിന് അന്ത്യം കുറിയ്ക്കുന്ന സുപ്രധാന പദ്ധതികളും ഹോം സെക്രട്ടറിയുടെ ബില്ലിന്റെ ഭാഗമാണ്. ഓസ്‌ട്രേലിയന്‍ മോഡല്‍ പോയിന്റ് സിസ്റ്റത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് യുകെ പോയിന്റ് സിസ്റ്റം എത്തുക. ഓസീസിസ് മോഡലില്‍ മികച്ച ഇംഗ്ലീഷ് പരിജ്ഞാനമുള്ള സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് 20 പോയിന്റ് ലഭിക്കുമ്പോള്‍, ഭാഷാ നൈപുണ്യം ഉള്ളവര്‍ക്ക് 10 പോയിന്റും, താരതമ്യേന കുഴപ്പമില്ലാത് ഇംഗ്ലീഷ് അറിയാമെങ്കിലും പോയിന്റ് ലഭിക്കാത്തതുമാണ് രീതി. 

ഡിമാന്‍ഡുള്ള പ്രൊഫഷണലുകളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ എന്നിവര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കും. അതേസമയം കുറഞ്ഞ വേതനം നല്‍കുന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്കും പോയിന്റ് കൂടുതല്‍ ലഭിക്കുന്ന തരത്തിലാകും യുകെ പോയിന്റ് സിസ്റ്റം. ബ്രക്‌സിറ്റിനെ പിന്തുണച്ച പുരോഗതി കുറഞ്ഞ പ്രദേശങ്ങള്‍ക്കും യോഗ്യരായ കുടിയേറ്റക്കാരുടെ ഗുണം ലഭ്യമാക്കാനാണ് പ്രീതി പട്ടേല്‍ ഒരുങ്ങുന്നത്. രാജ്ഞിയുടെ പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.