CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 46 Seconds Ago
Breaking Now

ഗ്രേസ് മാര്‍ക്ക് ദാനം വിവാദത്തില്‍ ; മൂവരും ഒരേ നാട്ടുകാര്‍ ; നടന്നിരിക്കുന്നത് കടുത്ത നിയമ ലംഘനം

ബിടെക് ഫലം പ്രഖ്യാപിച്ച ശേഷമുള്ള എംജി സര്‍കലാശാലയിലെ മാര്‍ക്ക് ദാനം കടുത്ത നിയമലംഘനമെന്നതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു.

അര്‍ഹതയില്ലാത്ത ഗ്രേസ് മാര്‍ക്കിനായി എംജി സര്‍വകലാശാലയെ സമീപിച്ച വിദ്യാര്‍ത്ഥിനിയും ഒരു സിന്‍ഡിക്കേറ്റ് അംഗവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒരേ നാട്ടുകാര്‍. ബിടെക് ഫലം പ്രഖ്യാപിച്ച ശേഷമുള്ള എംജി സര്‍കലാശാലയിലെ മാര്‍ക്ക് ദാനം കടുത്ത നിയമലംഘനമെന്നതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സിന്‍ഡിക്കേഏറ്റ് പരീക്ഷയില്‍ തോറ്റവര്‍ക്ക് അഞ്ച് മാര്‍ക്കു വീതം നല്‍കാന്‍ തീരുമാനിച്ചത്.

കായംകുളം സ്വദേശിനിയായ സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥിനി ഗ്രേസ് മാര്‍ക്ക് നേടിയാണ് അഞ്ചാംസെമസ്റ്ററിലെ ഒരു പരീക്ഷ പാസായത്. വീണ്ടും ഗ്രേസ് മാര്‍ക്ക് വേണമെന്ന ആവശ്യവുമായി സര്‍വകലാശാലയെ സമീപിച്ചപ്പോള്‍ നല്‍കാനാവില്ലെന്ന് വിസിയും ജോയ്ന്റ് രജിസ്ട്രാറും അറിയിച്ചു. തുടര്‍ന്ന് ഇതേ വിദ്യാര്‍ത്ഥിനി ഫയല്‍ അദാലത്തിനെ സമീപിച്ച് ഒരു മാര്‍ക്ക് അധികം വാങ്ങാനുള്ള ഉത്തരവ് നേടിയത്. ഈ വിദ്യാര്‍ത്ഥിനിയുടെ നാട്ടുകാരാണ് ഫയല്‍ അദാലത്തില്‍ പങ്കെടുത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഔട്ട് ഓഫ് അജന്‍ഡയായി വിഷയം പരിഗണിച്ച സിന്‍ഡിക്കേറ്റിലെ ഒരു അംഗവും.

പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് എക്‌സാമിനേഷന്‍ പാസ് ബോര്‍ഡിന് മാത്രമാണ് മോഡറേഷന്‍ തീരുമാനിക്കാന്‍ അവകാശം. ഇവിടെ ഇതു ലംഘിച്ചിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.