CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 54 Seconds Ago
Breaking Now

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന് നല്‍കിയ അപ്പീല്‍ തള്ളി ; മഠത്തില്‍ നിന്നിറങ്ങില്ലെന്നു സിസ്റ്റര്‍

തന്റെ വാദം കേള്‍ക്കാതെ അപ്പീല്‍ നിരാകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി സമൂഹത്തില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന് സമര്‍പ്പിച്ചിരുന്ന അപ്പീല്‍ തള്ളി. സിസ്റ്റര്‍ ലൂസി സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നും വത്തിക്കാന്‍ അപ്പീല്‍ നിരാകരിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു. ഇന്ന് രാവിലെയാണ് കത്ത് ലഭിക്കുന്നത്. തന്റെ വാദം കേള്‍ക്കാതെ അപ്പീല്‍ നിരാകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

തന്റെ ഭാഗം വത്തിക്കാന്‍ കേള്‍ക്കാന്‍ തയാറായില്ലെന്നും അങ്ങനെ ചെയ്യാതെ താന്‍ മഠത്തില്‍ നിന്നുമിറങ്ങാന്‍ തയാറല്ലെന്നും സിസ്റ്റര്‍ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. അച്ചടക്ക ലംഘനം കാട്ടിയെന്ന് കാണിച്ച് ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി സഭ സിസ്റ്റര്‍ ലൂസി കളപ്പുരയോട് വിശദീകരണം ചോദിച്ചിരുന്നു. സിസ്റ്റര്‍ വിശദീകരണം നല്‍കിയിരുന്നുവെങ്കിലും അത് തൃപ്തികരമല്ലെന്ന് കാട്ടിയായിരുന്നു സഭ സിസ്റ്റര്‍ ലൂസിയെ ഓഗസ്റ്റ് ഏഴിന് സന്യാസിനീ സമൂഹത്തില്‍ നിന്നും പുറത്താക്കിയത്. സന്യാസിനീ സമൂഹത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചത് കാരണമാണ് സിസ്റ്ററിനെ പുറത്താക്കിയത് എന്നായിരുന്നു സഭയുടെ വിശദീകരണം.ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു സിസ്റ്റര്‍ക്കെതിരെയുള്ള നടപടി. മെയ് 11ന് ചേര്‍ന്ന ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനി സഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുറത്താക്കാന്‍ തീരുമാനം ഉണ്ടായത്. എഫ്.സി.സി സന്യാസ സഭയിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പുറത്താക്കപ്പെട്ടാല്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശം.

 




കൂടുതല്‍വാര്‍ത്തകള്‍.