CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 12 Seconds Ago
Breaking Now

യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി ; വാട്‌ഫോര്‍ഡ് മലയാളികള്‍ക്ക് പ്രിയങ്കരനായ ഷാജി ജേക്കബിന്റെ ഭാര്യ ബീന ഷാജി നിര്യാതയായി

മൃതദേഹം ഇപ്പോള്‍ വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലാണ്.

കൂത്താട്ടുകുളം ഇടയാര്‍ സ്വദേശിയായ ഷാജി ജേക്കബിന്റെ ഭാര്യയായ ബീന ഷാജി (55) ഇന്ന് ഉച്ചയ്ക്ക് 1.55 ന് അന്തരിച്ചു.ദീര്‍ഘനാളായി ബ്രെസ്റ്റ് ക്യാന്‍സറിന് ചികിത്സയിലായിരുന്നു. രോഗം ഭേദമായി വരവേയാണ് ഇന്നലെ വൈകീട്ട് ഹൃദയാഘാതമുണ്ടായത്. ഹോസ്പിറ്റല്‍ വെന്റിലേറ്ററിലായിരുന്ന ബീനയുടെ മരണം ഉച്ചയോടെ സംഭവിച്ചു. രണ്ടു കുട്ടികളാണ് ഉള്ളത്. നഴ്‌സിങിന് പഠിക്കുന്ന ജീനയും യൂണിവേഴ്‌സിറ്റി സ്റ്റുഡന്റായ ജെബിനും.

വാട്‌ഫോര്‍ഡ് യാക്കോബായ പള്ളിയില്‍ ട്രസ്റ്റിയായിരുന്ന ഷാജി ജേക്കബും ബീനയും വാട്‌ഫോര്‍ഡുകാര്‍ക്ക് പ്രിയങ്കരരായിരുന്നു.ദീര്‍ഘകാലമായി ഇവിടെ താമസിക്കുകയാണ് കുടുംബം. മൃതദേഹം ഇപ്പോള്‍ വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലാണ്. 

എഡ്ജ് വീയർ ജനറൽ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ബീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കാനാണ് തീരുമാനം.

വാട്‌ഫോര്‍ഡ് മലയാളികള്‍ക്ക് പ്രിയങ്കരനായ ഷാജി ജേക്കബിന്റൈ ഭാര്യയുടെ മരണം ഏവരും ഞെട്ടലോടെയാണ് കേട്ടത്. പരേതയുടെ വിയോഗത്തിലുള്ള വേദനയില്‍ കുടുംബത്തോടൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.