CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 48 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇക്കുറിയും നയിക്കുന്നത് രാഹുല്‍ ഗാന്ധി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒതുങ്ങി നില്‍ക്കാന്‍ സോണിയ

പാര്‍ട്ടിയുടെ പ്രചാരണം നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ പാര്‍ട്ടിയുടെ പ്രചാരണം നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ്. ഇരുസംസ്ഥാനങ്ങളിലെയും പ്രചരണങ്ങള്‍ക്ക് രാഹുല്‍ തന്നെ നേതൃത്വം നല്‍കാനാണ് നീക്കം. അതേസമയം ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രചരണങ്ങളില്‍ സജീവമാകില്ല. 

മഹാരാഷ്ട്രയില്‍ രാഹുല്‍ ഇതിനകം അഞ്ച് റാലികളും, ഹരിയാനയില്‍ ഒരു റാലിയിലും പങ്കെടുത്തു. സോണിയാ ഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അവസാന ലാപ്പില്‍ പ്രചരണത്തിന് ഇറങ്ങുമെന്നാണ് വിവരം. പാര്‍ട്ടി ശ്രോതസ്സുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് സോണിയ ഹരിയാനയില്‍ റാലിയെ അഭിസംബോധന ചെയ്യുമെങ്കിലും മഹാരാഷ്ട്രയില്‍ പ്രചരണത്തിന് ഇറങ്ങില്ല. 

പാര്‍ട്ടിയുടെ താരപ്രചാരകയും, രാഹുലിന്റെ സഹോദരിയുമായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്. 

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇടക്കാല പ്രസിഡന്റായി വീണ്ടും സോണിയാ ഗാന്ധിയെ നിയോഗിക്കുകയായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.