CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 45 Seconds Ago
Breaking Now

മൃഗശാലയുടെ മതില്‍ ചാടികടന്ന് സിംഹത്തിന് മുന്നില്‍ ചെന്നിരുന്നു ; യുവാവിനെ രക്ഷപ്പെടുത്തി ജീവനക്കാര്‍

രെഹാന്‍ ഖാനെ (28) രക്ഷിച്ച് പോലീസിനെ ഏല്‍പ്പിച്ചു. ബിഹാര്‍ സ്വദേശിയാണിയാള്‍.

ഡല്‍ഹിയിലെ മൃഗശാലയില്‍ മതില്‍ ചാടികടന്ന യുവാവിനെ രക്ഷപ്പെടുത്തി. മതില്‍ ചാടിയ യുവാവ് സിംഹത്തിന് മുന്നില്‍ ചെന്നിരുന്നു. സിംഹത്തിന് ചുറ്റും നടക്കുകയും ചെയ്തു. പിന്നാലെ മൃഗശാല അധികൃതര്‍ പിന്നാലെയെത്തി രെഹാന്‍ ഖാനെ (28) രക്ഷിച്ച് പോലീസിനെ ഏല്‍പ്പിച്ചു. ബിഹാര്‍ സ്വദേശിയാണിയാള്‍.

മൃഗശാലയിലുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അനുസരിച്ചില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിംഹത്തിന് മുന്നില്‍ ചെന്നിരിക്കുന്നതും ചുറ്റും നടക്കുന്നതും വീഡിയോയില്‍ കാണാം. സിംഹം ഇയാളെ നോക്കുന്നുണ്ട്. ഇതിനിടെ ജീവനക്കാര്‍ യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. രെഹാന് മാനസീകാസ്ഥാസ്ഥ്യമുള്ളതായി അധികൃതര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.