CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 28 Seconds Ago
Breaking Now

കാന്റര്‍ബറിയില്‍ 600 ഓളം കലാകാരൻമാര്‍ മാറ്റുരക്കുന്ന വചനോത്സവം; ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം 19 ന് ശനിയാഴ്ച.

കാന്റര്‍ബറി: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് രൂപതാ ബൈബിള്‍ കലോത്സവ ഗ്രാന്‍ഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ക്ക് കാന്റര്‍ബറി അക്കാദമി ഒരുങ്ങി. ലണ്ടന്‍ റീജണിലെ പതിനാറു മിഷനുകളില്‍/പ്രൊപോസ്ഡ് മിഷനുകളില്‍ നിന്നായി അറുന്നൂറോളം കലാകാര്‍ തിരുവചനങ്ങള്‍ക്ക് ദൃശ്യ, ശ്രവണ, നടന, നൃത്ത ആവിഷ്‌ക്കാരങ്ങളിലൂടെ തങ്ങളുടെ കലാവൈഭവം പുറത്തെടുക്കുമ്പോള്‍ 7 വേദികളിലായി ജീവന്‍ ത്രസിക്കുന്ന വചനാധിഷ്ഠിത കലാ വിസ്മയങ്ങള്‍  

അരങ്ങു വാഴും. വ്യക്തികളും, മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയില്‍ പുറത്തെടുക്കുക.

ഫാ.ഫാന്‍സ് പുതിയാകുളങ്ങര MST ജനറല്‍ കോഓര്‍ഡിനേറ്ററായും, ഡീക്കന്‍. ജോയ്‌സ് പള്ളിക്കാമ്യാലില്‍ ജോയിന്റ് കോഓര്‍ഡിനേറ്ററായും ആയി വൈദികരുടെയും അത്മായരുടെയും നേതൃത്വത്തില്‍ ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സജീവമായ പ്രവര്‍ത്തനങ്ങളിലാണ്. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.  

ബൈബിള്‍ കലോത്സവ മത്സരങ്ങളില്‍ ബൈബിള്‍ വായന, പ്രസംഗം, ബൈബിള്‍ ക്വിസ്, സംഗീതം, പ്രസംഗം, മാര്‍ഗ്ഗംകളി, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിംഗ്, വിവിധരചനകള്‍ തുടങ്ങിയ ഇനങ്ങള്‍ വിവിധ പ്രായ വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 19 ന് ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് രെജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 9:30 ന് ബൈബിള്‍ കലോല്‍ത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുന്നതാണ്. തുടര്‍ന്ന് 10:00  മണിക്ക് 7 വേദികളിലായി മത്സരങ്ങള്‍   ആരംഭിക്കും. 

മത്സരാര്‍ത്ഥികള്‍ സമയ ക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഏവരുടെയും സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതായി കമ്മിറ്റി അറിയിച്ചു.

കലോത്സവ വേദിയില്‍ പ്രഭാത ഭക്ഷണം അടക്കമുള്ള ഭക്ഷണങ്ങള്‍ ലഭ്യമായിരിക്കും.

 The Canterbury Academy, Canterbury, CT2 8QA,  

Appachan kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.