CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 42 Seconds Ago
Breaking Now

വിനോദത്തിനും വിജ്ഞാനത്തിനും മുന്‍തൂക്കം കൊടുത്ത ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആര്‍ട് ഗാലറി സന്ദര്‍ശനം; കണ്ടും അനുഭവിച്ചും മതിവരാതെ സന്ദര്‍ശകര്‍

വിനോദത്തിനും, വിജ്ഞാനത്തിനും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സാഹിത്യ വേദിയുടെ ട്ടേറ്റ്  മോഡേണ്‍  (TATE MODERN ) ആര്‍ട് ഗാലറി സന്ദര്‍ശനം  അക്ഷരാര്‍ത്ഥത്തില്‍ വിജയമായിരുന്നു. ടൂറിനു ബുക്ക് ചെയ്തവരില്‍ പലര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തവര്‍ ചില പുതിയ അനുഭവങ്ങളുമായിട്ടാണ് തിരിച്ചു പോയത്. കല എന്ന സങ്കല്‍പ്പത്തെ തല കീഴായി മറിച്ചിടുന്ന അനുഭവമായിരുന്നു പലര്‍ക്കും. പങ്കെടുത്ത ഒരാളുടെ അഭിപ്രായം  ആര്‍ക്കും കലാകാരനാകാം എന്നതായിരുന്നു. ആ അഭിപ്രായത്തോട് ഞങ്ങളുടെ ഗൈഡും, കലാകാരനുമായ ജോസാന്റണി യോജിക്കുകയും ചെയ്തു.

പല തരത്തിലുള്ള കലാ പ്രദര്‍ശനങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ സന്ദര്‍ശിച്ചത് ഓളഫാര്‍  ഏല്യസണ്‍  (OLAFUR  ELIASSON) എന്ന കലാകാരന്റെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹാളിലേക്കായിരുന്നു. ഐസ്‌ലാന്റില്‍ (ISLAND) ജനിച്ച ഓളഫാര്‍ ഡെന്മാര്‍ക്കിലാണ് വിദ്യാഭ്യാസം ചെയ്തത്. എന്നാല്‍ എല്ലാക്കാലത്തും ഐസ്ലാന്‍ഡ്  ഭ്യൂപ്രകൃതിയുമായി ഒരു ആല്മ ബന്ധം നിലനിര്‍ത്തി പോന്നു. 

ഇദ്ദേഹത്തിന്റെ ഒരു മേജര്‍ വര്‍ക്കാണ് '' THE  BEAUTY '' എന്ന് പേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍. നീരാവിക്കു തുല്യമായ ജല ധാര മുകളില്‍ നിന്ന് താഴ്‌പ്പോട്ടു സ്‌പ്രൈ ചെയ്യുന്നു. ഇത് ഒരു സ്‌പോട് ലൈറ്റില്‍ കാണാവുന്നതാണ്. എന്നാല്‍ ഇതില്‍ മാറി മറഞ്ഞു വരുന്ന നിറങ്ങളും ഷെയ്ഡുകളും ആണ് ഈ ഇന്‍സ്റ്റലേഷന്‍ എന്ന കലാ വസ്തുവിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭവവും പ്രദാനം ചെയ്യുന്നു. 

മറ്റൊരു വര്‍ക്കാണ് '' YOUR BLIND  PASSENGER '' പതിനാലു മീറ്റര്‍ നീളമുള്ള ഒരു മുറിയില്‍ നിറയെ കൃത്രിമമായി മൂടല്‍ മഞ്ഞു (FOG )  നിറച്ചിരിക്കുകയാണ് ഇതിലൂടെയുള്ള നടത്തത്തില്‍ നമുക്ക് ഒന്നര മീറ്റര്‍  മുന്നിലുള്ളത് മാത്രമേ കാണാന്‍ കഴിയു. നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് കൊണ്ട് വേണം വഴി കണ്ടു പിടിക്കാന്‍. ഈ ആര്‍ട്ട് വര്‍ക്കിലൂടെ കലാകാരന്‍ പറയുന്നത്; കാഴ്ച മാത്രമല്ല നമ്മുടെ മറ്റു പല ഇന്ദ്രിയങ്ങളും ബലവത്താണെന്നും അത് ഉദ്ധീപിപ്പിക്കാനുള്ള ഒരു വഴി കൂടിയാണ് ഈ കലാ സൃഷ്ടി.  ഇത് ഒരു അസാധാരണ അനുഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായില്ല.mat

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ പ്രഥമ പേരിടപാടിയായ ആര്‍ട് ഗാലറി സന്ദര്‍ശനം വിജയകരമാക്കിയത്തില്‍ പ്രധാന പങ്കു വഹിച്ച ചിത്രകാരന്‍ ജോസ് ആന്റണിയെ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ടും  ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്ററും പത്താം വാര്‍ഷികാഘോഷങ്ങളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ സി. എ. ജോസഫും അഭിനന്ദിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.