CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 53 Seconds Ago
Breaking Now

ക്ലാസില്‍ ഓടിച്ചിട്ട് ക്രൂരമായി ഉപദ്രവിക്കുന്ന അധ്യാപകന്‍ ; ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധം ശക്തം

മര്‍ദ്ദന ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

അധ്യാപകര്‍ക്ക് എങ്ങനെ മാതൃകയാകണമെന്ന് അറിയാത്ത അവസ്ഥയാണ് ചിലപ്പോള്‍. ക്ലാസില്‍ ക്രൂരമായി വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം.

മര്‍ദ്ദന ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. രാജാജി നഗറിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയ്ക്കാണ് ഇംഗ്ലീഷ് അധ്യാപകനായ ഹരീഷില്‍ നിന്ന് മര്ദ്ദനമേറ്റത്.

അധ്യാപകനെ പരിഹസിക്കും വിധം സംസാരിച്ചെന്ന പേരിലാണ് സംഭവം. ചൊവ്വാഴ്ച നടന്ന മര്‍ദ്ദന ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ആരോ മൊബൈലില്‍ പകര്‍ത്തി. വിദ്യാര്‍ത്ഥിയോ കുടുംബമോ പരാതി നല്‍കിയിട്ടില്ല. സംഭവ ശേഷം വിദ്യാര്‍ത്ഥി ക്ലാസില്‍ മടങ്ങിയെത്തിയിട്ടുമില്ല. രണ്ട് മാസം മുമ്പാണ് ഹരീഷ് ഈ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.