CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 53 Seconds Ago
Breaking Now

തന്നോടൊക്കെ ദൈവം ചോദിക്കും; ഭീഷണിപ്പെടുത്തിയ നിര്‍മ്മാതാവിന് ഷെയിന്റെ മറുപടി

യുവതാരം ഷെയിന്‍ നിഗം അടുത്തിടെ വിവാദങ്ങളുടെ തോഴനായി മാറിയത് ഒന്ന് മുടിവെട്ടിയതിന്റെ പേരിലാണ്. ഒരേ സമയം രണ്ട് സിനിമ ചെയ്യുന്നതിന്റെ തിരക്കിലായിരുന്ന താരം മുടി അല്‍പ്പമൊന്ന് വെട്ടിയ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് കലിപ്പായത്. 

മുടിവെട്ടിയെന്ന് കേട്ടപാതി ജോബി ജോര്‍ജ്ജ് ഷെയിനെ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് ഷെയിന്‍ നിഗം പറയുന്നത്. തന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ഷെയിന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നാണ് ജോബി ജോര്‍ജ്ജ് അവകാശപ്പെട്ടത്. ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിന് ഇടെ ഖുര്‍ബാനി എന്ന ചിത്രത്തിനായി മുടിയുടെ നീളം കുറച്ചതാണ് ജോബിയെ ചൊടിപ്പിച്ചത്. 

സിനിമയില്‍ ഉണ്ടാകില്ലെന്നും, ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഒക്കെയുള്ള ഭീഷണികളാണ് ജോബി മുഴക്കിയത്. എന്നാല്‍ സഹകരണമില്ലാതെ ഷെയിന്‍ തനിക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്നാണ് ജോബി മറുപടി നല്‍കിയത്. അഭിനേതാക്കളുടെയും, നിര്‍മ്മാതാക്കളുടെയും സംഘടന പ്രശ്‌നത്തില്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷെയിന്‍ നിഗം പുതിയൊരു പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്. 

ജോബിയോട് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഇതിനൊക്കെ ദൈവം ചോദിച്ചോളും എന്നുമാണ് ഷെയിന്‍ പുതിയ പോസ്റ്റില്‍ വ്യക്തമാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.